മലമ്പുളി - Dialium travancoricum
https://nilgirifoundation.blogspot.com/2022/04/dialium-travancoricum.html
ആവാസവും വിതരണവും
ഫാബേസി കുടുംബത്തിലെ വംശനാശഭീഷണി നേരിടുന്ന ഒരു സസ്യ ഇനമാണ് ഡയലിയം ട്രാവൻകോറിക്കം. പൊൻമുടിക്കും അരിയങ്കാവിനും സമീപമുള്ള തിരുവിതാംകൂർ പർവതനിരകൾക്ക് ചുറ്റുമായി കേരളത്തിൽ മാത്രമാണ് ഇത് കാണപ്പെടുന്നത്.
വലിയ നിത്യഹരിതമരം. 600 മീറ്റർ വരെ ഉയരമമുള്ള മലകളിലെ കാടുകളിൽ കണ്ടുവരുന്നു. ഉത്തര കേരളത്തിൽ വിരളമാണ്.
രൂപവിവരണം
അസമപിച്ഛക സംയുക്ത പത്രം. മുഖ്യാ ത്തിന് 15 സെ. മീറ്ററോളം നീളമുണ്ട്. ഏകാന്ത രവിന്യാസം. അനുപർണങ്ങളുണ്ട്. 7-11 പ്രത കങ്ങൾ കാണും. പതകവിന്യാസം ഏകാന്തരം. പതകത്തിന് 6-7 സെ.മീ. നീളവും 2-3 സെ. മീ. വീതിയും കാണും. അണ്ഡാകൃതിയാണ്. മഴ കാലത്തു പൂക്കുന്നു. പൂങ്കുല റസീമാണ്. സഹ പത്രങ്ങളും സഹപത്രകങ്ങളുമുണ്ട്. പൂവിനു
തവിട്ടു നിറം. കഷ്ടിച്ച് അര സെ. മീറ്ററേ നീള മുള്ളൂ. ഏകവ്യാസ സമമിത ദ്വിലിംഗപുഷ്പങ്ങളാണ്. ദളങ്ങളില്ല. ദളാഭബാഹ്യദളങ്ങൾ 5. അവ ഇംബിക്കേറ്റ് രീതിയിൽ വിന്യസിച്ചിരിക്കുന്നു. രണ്ടു സ്വതന്ത്ര കേസരങ്ങൾ. അണ്ഡാശയം ഊർധ്വവർത്തിയാണ്. ഒരറയും രണ്ടു ബീജാ ണ്ഡങ്ങളുമുണ്ട്. മേയിൽ കായ് വിളയും. കായ് ഉരുണ്ട പോഡാണ്.
ഉപയോഗം
തടിൽ തവിട്ടുനിറം. നല്ല ബലമുണ്ട്. ഒരു ഘന ഡെ.മീ. തടിക്ക് 900 ഗ്രാമോളം ഭാരമുണ്ട്. കടുപ്പവുമുണ്ട്. വിറകിനും പായ്ക്കിങ് പെട്ടിക്കും ഉപയോഗിക്കുന്നു.
അവലംബം: കേരളത്തിലെ വനസസ്യങ്ങൾ, ഡോ. പി. എൻ. നായർ, സി. എസ്. നായർ
