ഇതുകൊണ്ടൊന്നും ഇത് ഇവിടെ തീരുന്നില്ല | ധോണി ഉരുൾപ്പൊട്ടലിൽ ആശങ്കപങ്കുവെച്ചുകൊണ്ട് ലെനിൻ എഴുതുന്നു
ഇതുകൊണ്ടൊന്നും ഇത് ഇവിടെ തീരുന്നില്ല. എല്ലാവരും മണ്ണിനടിയിൽ ആകുമ്പോൾ മാത്രമാണ് എല്ലാവരുടെയും ശ്രദ്ധ ഈ പ്രദേശത്തേക്ക് വരുക, എല്ലാവ...
https://nilgirifoundation.blogspot.com/2020/08/blog-post_49.html
ഇതുകൊണ്ടൊന്നും ഇത് ഇവിടെ തീരുന്നില്ല.
എല്ലാവരും മണ്ണിനടിയിൽ ആകുമ്പോൾ മാത്രമാണ് എല്ലാവരുടെയും ശ്രദ്ധ ഈ പ്രദേശത്തേക്ക് വരുക, എല്ലാവർക്കും ആവശ്യം ഒരു ബ്രേക്കിംഗ് ന്യൂസ് മാത്രം. ഈ ധോണി നിവാസികൾ ഒഴികെ, പ്രകൃതിയെ വെട്ടിമുറിച്ചു കോടികൾ ഉണ്ടാക്കുന്ന കോറി ഉടമകൾക്ക് ഇതൊരു, ബിസിനസ് മാത്രം. അവരെ പറഞ്ഞിട്ട് കാര്യമില്ല ഇത്രയും കുടുംബങ്ങൾ ഉള്ള സ്ഥലത്ത് ഉരുൾപൊട്ടൽ സാധ്യത ഉള്ള സ്ഥലത്ത് കരിങ്കൽ കോറി കൾ ക്ക് അനുമതി കൊടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കാൻ ഇവിടുത്തെ സർക്കാരിനോ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിയില്ല.
കാരണം അവരെല്ലാം ഈ കോറി മുതലാളിമാരുടെ പണം അല്ലെങ്കിൽ മറ്റെന്തെങ്കിലും പറ്റിയവർ ആയിരിക്കാം അവർക്കെല്ലാം ഇതൊരു ബിസിനസ് മാത്രമാണ്.
ജീവൻ കയ്യിൽ പിടിച്ചിരിക്കുന്ന ഈ ധോണി നിവാസികൾക്ക് മാത്രമാണ് ഇതൊരു സമരം മറ്റുള്ളവർക്ക് ഇവിടെ എന്തു സംഭവിച്ചാലും അവർക്ക് ഒരു ബ്രേക്കിംഗ് ന്യൂസ് മാത്രം.
ഞാനും നിങ്ങളും ഉൾപ്പെടുന്ന ബ്രേക്കിംഗ് ന്യൂസ്.
ഇതിനെതിരെ പ്രക്ഷോഭം നടത്താൻ മാത്രമേ നമ്മളെക്കൊണ്ട് കഴിയൂ ഒരു നടപടി എടുക്കാൻ ആർക്കും കഴിയില്ല അത് കഴിയുന്ന സമയം നമ്മളെല്ലാം മണ്ണിനടിയിൽ ആയിരിക്കാം.
നാം പ്രകൃതിയോട് ചെയ്യുന്ന തെറ്റുകൾ നാം അല്ലെങ്കിൽ നമ്മുടെ തലമുറകൾ അനുഭവിച്ച് തന്നെ തീർക്കണം
