ധോണിയിലെ കരിപ്പാലിത്തോട്ടിലെ വെള്ളം ഇപ്പോൾ ഉപയോഗശൂന്യം
ഇത് ധോണിയിൽ കരിപ്പാലിത്തോട്ടിലെ വെള്ളം 'റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ് ' ക്വാറിയുടെ ഖനനഭൂമിയിൽ മേൽമണ്ണ് നീക്കി പാറ ഖനനം ചെയ്യുമ്പോൾ നീ...
ഇത് ധോണിയിൽ കരിപ്പാലിത്തോട്ടിലെ വെള്ളം 'റോയൽ സാൻഡ് ആൻഡ് ഗ്രാവൽസ് ' ക്വാറിയുടെ ഖനനഭൂമിയിൽ മേൽമണ്ണ് നീക്കി പാറ ഖനനം ചെയ്യുമ്പോൾ നീക്കം ചെയ്യുന്ന മണ്ണു കലർന്ന് ഉപയോഗശൂന്യമായി താഴേക്കൊഴുകുന്നതാണ്.
ക്വാറിക്ക് മുകളിലെ വനത്തിൽ മലമുകളിൽ നിന്നും ഉദ്ഭവിക്കുന്ന നിരവധി തെളിനീർ കാട്ടരുവികളാണ് ഖനനഭൂമിക്കു മുകളിൽ അവയുടെ സ്വാഭാവിക ഒഴുക്ക് മുറിയപ്പെട്ട് ഖനനഭൂമിയിലേക്കു വീഴുന്നത്. അവിടെ നിന്നും മേൽമണ്ണ് കലർന്നു താഴേക്കൊഴുകുന്നു.
മണ്ണു കലർന്ന് കലങ്ങി വരുന്ന ഈ വെള്ളം കരിപ്പാലിത്തോടിന്റെ കലങ്ങാതെ വരുന്ന മറ്റ് ശാഖകളെക്കൂടി മലിനമാക്കി താഴേക്ക് ഒഴുകുന്നു.

