നിങ്ങളുടെ മക്കൾക്കും ഇവിടെ ജീവിക്കേണ്ടേ? | അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി എഴുതുന്നു
1,50,000 ച മീറ്റർ എന്നാൽ 37 ഏക്കറാണ്. 37 ഏക്കർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ഇനി പരിസ്ഥിതി പഠനമോ അനുമതിയോ പോലും ആവശ്യമുള്ളൂ. അ...
1,50,000 ച മീറ്റർ എന്നാൽ 37 ഏക്കറാണ്. 37 ഏക്കർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക് മാത്രമേ ഇനി പരിസ്ഥിതി പഠനമോ അനുമതിയോ പോലും ആവശ്യമുള്ളൂ.
അതിൽ താഴെയുള്ള കെട്ടിടങ്ങൾ പണിയുമ്പോൾ പരിസ്ഥിതിആഘാതം ഇല്ലെന്ന് മന്ത്രാലയം. 35 ഏക്കർ വലുപ്പമുള്ള ഒരു ഷോപ്പിംഗ് മാൾ വന്നാൽ സോളാർ പാനൽ വെയ്ക്കണമെന്നോ, മഴവെള്ളസംഭരണി വേണമെന്നോ, തൊട്ടടുത്തുള്ള പുഴയിലേക്ക് മാലിന്യം ഒഴുക്കരുതെന്നോ പോലും പറയാനുള്ള അധികാരം ഇനി പരിസ്ഥിതിവകുപ്പിനില്ല.
എങ്ങനീണ്ട് സംരക്ഷണം?
കേരളത്തിൽ 37 ഏക്കർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടം എങ്കിലുമുണ്ടോ?? കൊച്ചി ലുലുമാൾ പോലും 57600 sq മീറ്റർ മാത്രമേ ഉള്ളു.
എനിക്ക് ചുറ്റുമുള്ള BJP അനുഭവികൾക്ക് നാണമാവില്ലേ ഈ EIA2020 യെ ന്യായീകരിക്കാൻ !!
കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ഇതിനെ പിന്തുണച്ച് ഈ ഭൂമിയെ നശിപ്പിക്കണം എന്നാണോ ആഗ്രഹം?
നിങ്ങളുടെ മക്കൾക്കും ഇവിടെ ജീവിക്കേണ്ടേ? ഇത് വെള്ളം ചേർക്കലല്ല എന്ന് പ്രകാശ് ജാവദേക്കർ നുണപറയുന്നതിനെ മനസാക്ഷിയുള്ളവർക്ക് എതിർക്കാതെ ഇരിക്കാൻ ആകുമോ?
