പാഴായചിലജൻമ്മങ്ങൾ | ശ്രീജേഷ് പന്താവൂർ എഴുതുന്നു
*പാഴായചിലജൻമ്മങ്ങൾ* ഞാൻ കണ്ടചിലമനുഷ്യരെക്കുറിച്ച് അവർ മനുഷ്യരാണോ മനുഷ്യതോലിട്ട ഇരുകാലികളോഎന്ന് ഇത് വായിച്ചു നിങ്ങൾതീരുമാനിക്കുക കോൺക്രീറ...
https://nilgirifoundation.blogspot.com/2020/08/blog-post_56.html
*പാഴായചിലജൻമ്മങ്ങൾ*
ഞാൻ കണ്ടചിലമനുഷ്യരെക്കുറിച്ച്
അവർ മനുഷ്യരാണോ മനുഷ്യതോലിട്ട
ഇരുകാലികളോഎന്ന് ഇത് വായിച്ചു നിങ്ങൾതീരുമാനിക്കുക
കോൺക്രീറ്റ് കൊണ്ട് ഒരു മണിമാളികയുംകെട്ടിപൊക്കി തണുക്കുന്നനേരംചൂടുവെള്ളവും...
ചൂടുള്ള നേരം തണുപ്പിക്കുവാനും സംവിധാനങ്ങൾ റെഡിയാക്കി...
കാറിൽകയറിപോയാലോ ഓർഡർചെയ്താലോ വീട്ടുപടിക്കൽ
ഉണ്ണാനുള്ളതും ഉടുക്കാനുള്ളതുംറെഡി
രാവിലെയും വൈകിട്ടും മുടങ്ങാതെ സ്വന്തംസർവ്വൈശ്വര്യങ്ങൾക്കായി
പ്രാർഥനയും..എല്ലാം പൂർണ്ണം
ഇനിഎനിക്കൊന്നും പേടിക്കാനില്ല ഞാനും കുടുംബവും സുരക്ഷിതരാണ്
അയൽവാസിക്കും നാട്ടുകാർക്കും മറ്റുജീവികൾക്കും എന്തുപറ്റിയാൽ എനിക്കെന്താ..
താൻ താമസിക്കുന്ന വീടിൻ്റെ മുറ്റത്ത് കോഴിക്ക് അപ്പിയിടാൻപാടില്ല അപ്പുറത്തെവീട്ടിലെ കൊഴിയെങ്ങാനും ഇൻ്റർലോക്കിട്ടമുറ്റത്ത് അപ്പിയിട്ടാൽ തീർന്നു..കോഴിയെങ്ങാനും കൂവിയാലോ
പരാതികൊടുക്കാൻഒരുമാർഗ്ഗമുണ്ടാ യിരുന്നെങ്കിൽ പരാതി കൊടുത്തേനേ
തൊടിയിലെ കാക്ക വീടിനടുത്തിരുന്ന്
കാ..കാ..അപശബ്ദം പുറപ്പെടുവിക്കാൻ പാടില്ല..
സമാധാനത്തിൻ്റെ വെള്ളരിപ്രാവുകൾ മണിമാളികയുടെ സൈഡിലെ ഉയരത്തിലിരിക്കുന്ന എയർകണ്ടീഷൻ്റെ ഫ്രൈമിൽ കുടുംബവുമായി മുട്ടയിട്ട് കുഞ്ഞുങ്ങൾവിരിയുന്നതുവരെ കൂടുകൂട്ടിയിരുന്നാൽ..കാഷ്ടിച് ചു വൃത്തികേടാക്കുമെന്നുപറഞ്ഞു തുരത്തിയോടിക്കും
പാവം കുറിഞ്ഞിപ്പൂച്ചയെങ്ങാനും അതുവഴിപോയാലോ..ഉപയോഗിക്കാതെ കിടക്കുന്ന ആ...ചായ്പിൽ ഒന്നു പ്രസവിക്കാനായി തഞ്ചംനോക്കി കിടന്നത്കണ്ടുപിടിച്ചോലോ
ആ പാവത്തിനെതുരത്തിയോടിക്കും
അയൽവീട്ടിലെ നായകുരച്ചാൽ
അതാണ്ലോകത്തിലെഏറ്റവുംവലിയ അപരാധം എന്നാണ് വിശ്വാസം
വിശന്ന് വലഞ്ഞു നടക്കുന്ന നായകൾ ഒരുനേരത്തെ ഭക്ഷണത്തിനായി അടുത്തവീടുകളിലെ ഏതെങ്കിലും നല്ലമനുഷ്യർ റോഡരികിൽ കുറച്ചു ഭക്ഷണം വെച്ചുകൊടുത്താൽ അതു കഴിക്കാൻപോലും അനുവധിക്കാതെ പടക്കംവേടിച്ച് പൊട്ടിച്ച് ആ പാവങ്ങളെ ഓടിക്കും,അവസരം കിട്ടിയാൽ ഭക്ഷണത്തിൽ വിഷംചേർത്തു
അവർക്കു കൊടുക്കും
നിറവയറുമായി പ്രസവിക്കാൻ ആർക്കും ശല്ല്യമില്ലാതെ പറമ്പിൽ എവിടെയെങ്കിലും ഒരുസ്ഥലം തിരയുന്ന നായയെകണ്ടാൽ കല്ലെറിഞ്ഞോടിക്കും..
പഠിപ്പും ജോലിയും സമ്പാധിച്ചു കോൺക്രീറ്റു സൗധവും കെട്ടി അതിനുള്ളിലങ്ങനെ സസുഖംവാഴുമ്പോൾ ഭൂമിയിൽ ഞാൻമാത്രം മതി മറ്റുജീവികളെന്തിന്
അവരെങ്ങനെ ഭക്ഷണം കഴിക്കുന്നു അവർ എങ്ങനെ ജീവിക്കുന്നു എന്നൊന്നും അറിയാതെ അതിനെകുറിച്ച് ഒരിക്കൽപോലും ചിന്തിക്കാതെ
ഒരു സഹജീവിക്കും ഒരിക്കൽപോലും
ഒരുഉപകാരപോലുംചെയ്യാതെ ജീവിക്കുന്നവർ മാർബിളിൽതീർത്ത
ശക്കല്ലറയിൽകഴിയുന്നശവത്തിനുതു ല്ല്യമാണ്..
താൻ അകറ്റിനിർത്തിയ, അവഗണിച്ച മിണ്ടാപ്രാണികളും മനുഷ്യരും..താനും
മണ്ണിനടിയിൽപോയാൽ ആ ശരീരം ഭക്ഷണമാക്കുന്നത് വെറും പുഴുക്കളാണ്...എന്നു ചിന്തിക്കാൻ പഠിപ്പും വിവരവും ജോലിയും പോരാ...വിവേകവും വേണം
മനുഷ്യത്വംവേണം
പൂച്ചയും നായയും കാക്കയും അങ്ങനെ പലജീവികളും നമ്മുടെ വീടും പരിസരവുമായി ജീവിക്കുന്ന ജീവികൾ
ആണെന്നത് പ്രകൃതിസത്യമാണ്
മനുഷ്യനും മറ്റുജീവജാലങ്ങളും
ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടത് തുല്ല്യഅവകാശികളായിതന്നെയാണ്
മനുഷ്യനും മറ്റുജീവികളും അവരുടെ ആവാസവെവസ്ഥകളും ഭക്ഷണവെവസ്ഥകളും തമ്മിൽബന്ധിക്കപ്പെട്ടിട്ടുള് ളതാണ്
ഭൂമിയിൽമിണ്ടാപ്രാണികളില്ലെങ്കി ൽ
മനുഷ്യരുമില്ല
മനുഷ്യനുൾപ്പെടെയുള്ള
മറ്റുജീവജാലങ്ങളെയും
അകറ്റിനിർത്തി,അവഗണിച്ച്,
ആട്ടിപ്പായിച്ച്..
സ്വന്തംസുഖത്തെമാത്രമോർത്ത്
മണിമാളികയിലിരുന്ന് രാവിലേയും വൈകുന്നേരവും പ്രാർഥിച്ച്
തനിക്ക്ഒരു അസുഖമോ ബുദ്ദിമുട്ടുകളോ ഉണ്ടാകില്ല തനിക്ക് ആരേയുംആശ്രയിക്കേണ്ടിവരില്ല എന്ന്സ്വപ്നംകണ്ട്സ്വാർഥതയോടെ
ജീവിക്കുമ്പോൾ..ഓർക്കുക..
നീ..ഇതുവരെ ഈ ഭൂമിയിൽ ജീവിക്കുകയായിരുന്നില്ല....മറി ച്ച് മരിച്ചതിനുതുല്ല്യമായി വികാരങ്ങളില്ലാതെ ജീവിക്കുകയായിരുന്നു..
ജനിച്ചതെന്തിനുവേണ്ടി,
ആർക്കുവേണ്ടി എന്നുപോലും
തിരിച്ചറിയാനാകാതെ...
വെറുംശവമായി...!
ചിത്രംകടപ്പാട് ഗൂഗിൾ
ശ്രീജേഷ്പന്താവൂർ
