മൃഗസംരക്ഷണം : ശ്രീജേഷ് പന്താവൂരിന് സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ ആദരം.
ശ്രീജേഷ് പന്താവൂരിന് സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ ആദരം. മൃഗസംരക്ഷണം സ്വന്തം പ്രാണനെ പോലെ കൂടെ കൊണ്ടുനടക്കുന്ന അതിലൂടെ ഒട്ടേറെ മിണ്ടാപ്ര...
ശ്രീജേഷ് പന്താവൂരിന് സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ ആദരം.
മൃഗസംരക്ഷണം സ്വന്തം പ്രാണനെ
പോലെ കൂടെ കൊണ്ടുനടക്കുന്ന അതിലൂടെ ഒട്ടേറെ മിണ്ടാപ്രാണികൾക്ക് താങ്ങും തണലുമാകുന്ന ശ്രീജേഷ് പന്താവൂരിനെ സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഈ കെട്ട കാലത്തും തൻറെ ജീവനെ പോലെ തന്നെ സ്വന്തം സഹജീവികളെയും കാണാൻ കഴിയുന്ന അദ്ദേഹത്തിൻറെ മനസ്സിനെ നമ്മളോരോരുത്തരും കണ്ടു പഠിക്കേണ്ടതാണ്.
സ്വന്തമായി അത്രമേൽ വലിയ സാമ്പത്തിക ഭദ്രതയോ മറ്റ് മേൽവിലാസങ്ങളോ അല്ല ശ്രീജേഷിന് മുതൽക്കൂട്ട് ,
അതിനപ്പുറം സഹജീവി സ്നേഹവും മാനവികതയും നന്മയും ആണ് അദ്ദേഹത്തിൻറെ ഇന്ധനം.
ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി ഒരുപാട് സഹജീവികൾക്ക് താങ്ങും തണലും ആകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് സിപിഐഎം പന്താവൂർ ബ്രാഞ്ച് പ്രത്യാശിക്കുന്നു.സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി എം സിദ്ദീഖ് അദ്ദേഹത്തിന് ഉപഹാരം കൈമാറി, ജില്ലാ പഞ്ചായത്ത് അംഗം സഖാവ് എം ബി ഫൈസൽ പൊന്നാട അണിയിച്ചു...

