#എന്താണ്_EIA?#പ്രധാനവെല്ലുവിളികൾ | നിഖിൽ സഹ്യാദ്രി എഴുതുന്നു

# WithdrawDraftEIA2020 എല്ലാവരും Draft EIA notification 2020 നെ പറ്റി അറിഞ്ഞിരിക്കും എന്ന് കരുതുന്നു....പുതുക്കിയ ഈ നിയമം പ്രാപല്യത്തിൽ വന...

#WithdrawDraftEIA2020

എല്ലാവരും Draft EIA notification 2020 നെ പറ്റി അറിഞ്ഞിരിക്കും എന്ന് കരുതുന്നു....പുതുക്കിയ ഈ നിയമം പ്രാപല്യത്തിൽ വന്നാൽ ഉണ്ടാകാൻ പോകുന്ന, പരിസ്ഥിതി ആഘാതങ്ങൾ വളരെ വലുതായിരിക്കും...





#എന്താണ്_EIA?

അനിയന്ത്രിതമായ വികസന പദ്ധതികളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി നാശത്തിന്റെ തോത് കുറയ്ക്കുകയോ ആവശ്യമെങ്കില്‍ പദ്ധതി തന്നെ നിര്‍ത്തലാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന (Environment Impact Assessment-EIA) വിജ്ഞാപനം 1994 ല്‍ ഇന്ത്യയില്‍ നിലവില്‍ വരുന്നത്.വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തില്‍ വേണ്ടത്.

പരിഷ്‌കരിച്ച പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2006 ലും (EIA2006) അവയിലെ പല വ്യവസ്ഥകളും പുതുക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 (Draft EIA-2020) ലും പുറത്തിറങ്ങി. വികസന പദ്ധതികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയില്‍ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികള്‍(Amendments) പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ 2020 മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതികളുടെ വിഭാഗീകരണത്തിലും മുന്‍കൂര്‍ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയില്‍ പങ്കാളികള്‍ ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.




#പ്രധാനവെല്ലുവിളികൾ
1.post facto approval അധവാ പരിസ്ഥിതി പഠനം നടത്താതെ തന്നെ പദ്ധതികൾതുടങ്ങിയ ശേഷം അനുമതി വാങ്ങൽ

2. പൊതുജനപങ്കാളിത്തംവും EIA യും പല പദ്ധതികളിൽ ക്കും ഒഴിവാക്കി.

3.പൊതുജനങ്ങൾക്കു അഭിപ്രായം അറിയിക്കാൻ ഉള്ള സമയം 30 ൽ നിന്നും 20ദിവസം ആയി കുറച്ചു

4.strategic എന്നലിസ്റ്റിൽ govt ഉൾപെടുത്തുന്ന പദ്ധതികൾ ക്കു ഒരു clarence, public response അങ്ങനെ ഒന്നും അറിയണ്ട... ആർക്കും മുന്നിൽ ഈ വിവരം കാണിക്കുകയും ഇല്ല.

5....
🛑 നമുക്ക് എന്ത് ചെയ്യാനാകും?

EIA കരട് വിജ്ഞാപനം പിൻവലിക്കണം എന്ന് ആവശ്യപെട്ടു പരമാവധി email നമ്മൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചെങ്കിൽ മാത്രമേ എന്തെങ്കിലും മാറ്റാം ഉണ്ടാകു....

അതിനുള്ള format ഒക്കെ ഞാൻ അയച്ചു തരാം 1min നേരം മതി... *നാളെയുടെ നല്ലതിന് വേണ്ടി 1min എങ്കിലും നമുക്കു ചിലവാക്കികൂടെ...*

Email അയക്കാൻ ഉള്ള format മറ്റു വിവരങ്ങൾ ഒക്കെ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാം...
*പൊതുജനാഭിപ്രായത്തിനുള്ള സമയം ഓഗസ്റ്റ് 11 വരെ ആണ്..*

_നിഖിൽ സഹ്യാദ്രി_
9746684896

Related

Environment Education 4242490668309444303

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -