മലയോര ഗ്രാമങ്ങളിൽ മരിച്ചുവീഴുന്ന നിഷ്കളങ്ക മനുഷ്യർക്കും ജീവന് വിലയുണ്ട് !!
ക്വാറിയും ഉരുൾപൊട്ടലും തമ്മിലെന്ത് ബന്ധം !? സ്വാർത്ഥ താല്പര്യക്കാരുടെ പൊട്ടശാസ്ത്രം കേട്ട് ഇനിയും ഇവിടെ വലിയ ദുരന്തങ്ങൾ സംഭവിക്കരുത്. ലോകത...
ക്വാറിയും ഉരുൾപൊട്ടലും തമ്മിലെന്ത് ബന്ധം !?
സ്വാർത്ഥ താല്പര്യക്കാരുടെ പൊട്ടശാസ്ത്രം കേട്ട് ഇനിയും ഇവിടെ വലിയ ദുരന്തങ്ങൾ സംഭവിക്കരുത്.
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രഗത്ഭരായ പരിസ്ഥിതി ശാസ്ത്രജ്ഞരിൽ ഒരാളായ ഡോ. മാധവഗാഡ്ഗിൽ പെട്ടിമുടി ദുരന്തത്തെക്കുറിച്ചു പറയുന്നത് കേൾക്കൂ.
" കേരളത്തിന്റെ മലയോരങ്ങളിൽ പാറ ഖനനംവ്യാപകമായി നടക്കുന്നു. ചില ഖനനങ്ങൾ പെട്ടിമുടിയുടെ പരിധിയിലും ഉണ്ടാകാം. ഉരുൾപൊട്ടിയ സ്ഥലത്തിന് തൊട്ടടുത്ത് പാറമടകൾ ഉണ്ടാകണമെന്നില്ല.
ക്വറികളുടെ പാറപൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ പരിസരമേഖലയിലെ പാറക്കെട്ടുകളെ ക്രമേണ ദുര്ബലമാക്കും. ഇത് മണ്ണിടിച്ചിൽ സാധ്യത ശക്തമാക്കും.
ഖേദകരമെന്ന് പറയട്ടെ പെട്ടിമുടി ഉരുൾ പൊട്ടൽ എന്നെ അത്ഭുതപ്പെടുത്തുന്നില്ല".
*******************************************
മലയോര ഗ്രാമങ്ങളിൽ മരിച്ചുവീഴുന്ന നിഷ്കളങ്ക മനുഷ്യർക്കും ജീവന് വിലയുണ്ട് !!
Sebastian Jerome
