ഞാൻ ഇന്നുകാണാനിടയായ എൻ്റെ മനസ് നിറച്ച ഒരു ചിത്രം | ശ്രീജേഷ് പന്താവൂർ എഴുതുന്നു
ഞാൻ ഇന്നുകാണാനിടയായ എൻ്റെ മനസ് നിറച്ച..ഒരു ചിത്രം.. അതിനോടുബന്ധപ്പെട്ട എഴുത്തും ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു ഭൂമിയിലെ ചിലമനുഷ്യർ അറിയാത...
https://nilgirifoundation.blogspot.com/2020/08/blog-post_84.html
ഞാൻ ഇന്നുകാണാനിടയായ എൻ്റെ മനസ് നിറച്ച..ഒരു ചിത്രം..
അതിനോടുബന്ധപ്പെട്ട എഴുത്തും
ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു
ഭൂമിയിലെ ചിലമനുഷ്യർ
അറിയാതെപോകുന്ന സത്യം
സ്‌നേഹം..നൂറ്റാണ്ടുകൾക്കുമുന്നേ മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന സ്നേഹവും നന്ദിയുമുള്ള ഒരു ജീവി
സ്നേഹമുള്ളിടത്ത് നിഷകളങ്കമായമനസുള്ളിടത്ത് അവന് സ്വാതന്ത്ര്യംവും സുരക്ഷിതത്വവും ഉണ്ടാകും.
ശ്രീജേഷ്പന്താവൂർ
കടപ്പാട് നെയ്യാർ ട്രോൾ.
ബിന്ദു ചേച്ചി
ഇതാണ് ആഗസ്റ്റ് 15 കണ്ട ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം...!
കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ ഉഷാകുമാരി ടീച്ചർക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ എത്താൻ കഴിയൂ. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകൾക്ക് മുന്നിൽച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കിൽ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയർത്തിയില്ലെങ്കിലും അധികാരികൾ ആരും അറിയാൻ പോകുന്നില്ല. എന്നാലും ടീച്ചർ പോയിരിക്കും; പതാക ഉയർത്തിയിരിക്കും...
ആ ഫ്ലാഗ് പോസ്റ്റ് ശ്രദ്ധിച്ചോ? രണ്ട് കുട്ടികളും രണ്ട് നായ്ക്കളും ടീച്ചറും എന്നതുപോലെ വിരലിൽ എണ്ണാവുന്ന മനുഷ്യമൃഗാദികളേ ക്യാമറയുടെ ഈ വശത്തും കാണൂ. അതാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രത്യേകതയും ലാളിത്യവും സൗന്ദര്യവും...
വാൽക്കഷണം:- ആ കാട്ടിൽ മാസ്ക്ക് ധരിച്ചില്ലെങ്കിലും ആരും അറിയില്ല, കാണില്ല. എന്നാലും അവരെല്ലാം മാസ്ക്ക് ധരിച്ചിട്ടുണ്ട്.
കടപ്പാട്: നെയ്യാർ ട്രോൾ
