ഇടുക്കിയെ ഇടിച്ചിടുമ്പോൾ | സിബി മൂന്നാർ എഴുതുന്നു

  ഇടുക്കിയെ ഇടിച്ചിടുമ്പോൾ ------------------------------- ഇടുക്കി ജില്ലയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ തുകയുടെ ( 380 കോടി ) റോഡുനിർമ്മാ...

 ഇടുക്കിയെ ഇടിച്ചിടുമ്പോൾ

-------------------------------
ഇടുക്കി ജില്ലയിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ തുകയുടെ ( 380 കോടി ) റോഡുനിർമ്മാണമാണ് മൂന്നാർ - ദേവികുളം - പൂപ്പാറ - ബോഡിമെട്ട് റോഡ് വീതികൂട്ടൽ .ചരിത്രത്തിലെ വൻ വികസന പ്രവർത്തണമെന്നൊക്കെ നമ്മൾ പത്രങ്ങളിൽ കാണുന്നു .അതിന്റെ ചുമതലയുള്ള എഞ്ചിനീയേഴ്സിന്റെ മുന്നിൽ മറ്റൊരു പാലാരിവട്ടം പാലമാണ് അഥവാ പഞ്ചവടിപ്പാലമാണ് ഈ നിർമ്മിതി . അഴിക്കുന്തോറും മുറുകുന്ന കുരുക്ക് .

 സുമാർ 125 വർഷം മുന്നേ സ്കോട്ട്ലാൻഡിൽ നിന്നും കണ്ണൻ ദേവൻ മലനിരകളിലെ ' നിധി ' തേടിയിറങ്ങിയ ജോൺ മുയിർ സായിപ്പ് ഇങ്ങോട്ടു പമ്പു ചെയ്ത പണം ഉപയോഗിച്ചും തിരുവിതാംകൂർ ഭരണകൂടം നൽകിയ പണമുപയോഗിച്ചും നിർമ്മിച്ച എല്ലാ റോഡുകളും ഇന്നും സ്ഥിരതയോടെ നിലകൊള്ളുന്നു . ആ റോഡുകളൊക്കെ വികസിപ്പിക്കാൻ കേരളത്തിലെ വിദഗ്ധർ നടത്തിയ ശ്രെമങ്ങളൊക്കെ കണ്ടാൽ പൂച്ച മാന്തിയപോലെയും പട്ടി കടിച്ചുപറിച്ചതുപോലെയും കാണാം .

 കണ്ണൻ ദേവൻ കമ്പനി അവരുടെ സ്വന്തം ചിലവിൽ 1960 കളിൽ നിർമ്മിച്ച മനോഹരമായ ഒരു നിർമ്മിതിയായിരുന്നു ഗ്യാപ് റോഡ് . കഴിഞ്ഞ പത്തുവർഷമായി പരിസ്ഥി വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന ഹൈക്കോടതി അഭിഭാഷകൻ Harish Vasudevan Sreedevi പറഞ്ഞതുപോലെ ഹെറിറ്റേജ് പദവി നൽകി സംരക്ഷിക്കേണ്ടുന്ന ക്ലാസിക് നിർമ്മിതി . എന്നാൽ നാട്ടിലെ സകല തൊഴിലാളിയൂണിയൻ നേതാക്കൾക്കും റോഡ് കോൺട്രാക്ടർ പദവി നൽകി പോക്കറ്റുചെയ്ത ഹൈവേ കോൺട്രാക്ടർ ഗ്യാപ് റോഡിനെ പാറ ക്വാറിയാക്കി . സംഗതി കൈവിട്ടുപോയി കേരളമേ

Related

Protect Nature 7953624470721579246

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -