#പ്രധിഷേധിക്കുക.... #ഇനിയും #വൈകിയിട്ടില്ല | നിഖിൽ സഹ്യാദ്രി എഴുതുന്നു
കേന്ദ്ര സര് ക്കാര് പുറത്തിറക്കിയ Draft Environment Impact Assessment notification 2020 ലെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനല...
കേന്ദ്ര സര്ക്കാര് പുറത്തിറക്കിയ Draft Environment Impact Assessment notification 2020 ലെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നതാണ്... പദ്ധതികളുടെ വിഭാഗീകരണത്തിലും മുന്കൂര് പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയില് പങ്കാളികള് ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്... അതിനാൽ പരിസ്ഥിതി ആഘാത കരടു വിജ്ഞാപനം പിൻവലിക്കുക.
കഴിഞ്ഞ ദിവസം വന്ന(13-08-2020) സുപ്രീം കോടതി വിധി നമ്മുടെ ചരിത്രവിജയമാണ്... കോർപ്പറേറ്റ് കൾക്കു തീറെഴുതി കൊടുക്കാൻ ഉള്ളതല്ല നമ്മുടെ ഇന്ത്യ.... കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി പ്രകാരം EIA കരട് വിജ്ഞാപനം schedule 8 ലെ 22 ഭാഷകളിലേക്കും മാറ്റി വീണ്ടും പൊതുജനാഭിപ്രായം അറിയിച്ച ശേഷമേ അന്തിമ വിജ്ഞാപനം വരു... അത് വരെയും ഈ പ്രധിഷേധം തുടരും.. 💚✊️
#ActNowForBetterTomorrow
