എലിയെ കൊന്നാലും ഇനി മൂന്ന് വർഷം തടവും പിഴയും



എലിയെ കൊന്നാലും ഇനി മൂന്ന് വർഷം തടവും പിഴയും; നാടൻ കാക്ക, വവ്വാൽ, പന്നിയെലി എന്നിവയെ കൊല്ലാൻ ഇനി കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണം; വന്യജീവി സംരക്ഷണ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരമാണിത് എന്നൊരു വാര്‍ത്ത കണ്ടു.


വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കഴിഞ്ഞ ഡിസംബർ പത്തൊൻപതിനാണ് വിജ്ഞാപനമിറങ്ങിയത്. സംരക്ഷിത വിഭാഗം വന്യജീവികളെ ഉൾപ്പെടുത്തിയിട്ടുള്ള ഷെഡ്യൂളുകൾ ഭേദഗതി ചെയ്തു എന്നതും, ക്ഷുദ്രജീവികളെ (?) ഉൾപ്പെടുത്തിയിരുന്ന ഷെഡ്യൂൾ V ഒഴിവാക്കിയെന്നതും ശരിയാണ്. അതിനാലാകണം ഇത്തരമൊരു തെറ്റായ ധാരണ പരന്നത്.

കേരളത്തിൽ കാണപ്പെടുന്ന എലികൾ താഴെ പറയുന്നവയാണ്.
1. Spiny Dormouse
2. Lesser Bandicoot Rat
3. Greater Bandicoot Rat
4. Indian Bush Rat
5. White-tailed Wood Rat
6. Little Indian Field Mouse
7. Bonhote's Mouse
8. House Mouse
9. Brown Spiny Mouse
10. Brown Rat
11. Ranjini's Field Rat
12. House Rat
13. Sahyadri's Rorest Rat
14. Indian Gerbil
15. Nilgiri Long-tailed Tree Mouse

ഇതിൽ Bonhote's Mouse, Nilgiri Long-tailed Tree Mouse, Ranjini's Rat എന്നീ ഇനങ്ങൾ പുതുക്കിയ ഷെഡ്യൂൾ I ൽ ഉൾപ്പെട്ടവയാണ്. കൂടാതെ Sahyadri's Forest Rat ഷെഡ്യൂൾ II ൽ ഉൾപ്പടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ കാണപ്പെടാത്ത Large Rock Rat, Hume's Rat, Kondana Rat എന്നിവയും ഷെഡ്യൂൾ I ൽ ഉണ്ട്. കൂടാതെ Andaman Rat, Nicobar Rat, Cutch Rock Rat, Royale's Mountain Vole എന്നീയിനം എലികളേയും ഷെഡ്യൂൾ II ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് എലികളെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ പിടികൂടുകയോ ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമല്ല.

യൂട്യൂബ് ചാനലിൽ അംഗമാകൂ

ശ്രദ്ധേയമായ മറ്റൊരു കാര്യം, Bonhote's Mouse, Nilgiri Long-tailed Tree Mouse, Sahyadri's Forest Rat എന്നിവ വനപ്രദേശങ്ങളിൽ പ്രത്യേക ആവാസവ്യവസ്ഥകളിൽ മാത്രം കാണുന്നവയാണ് എന്നതാണ്. Ranjini's Rat എന്നയിനം അത്യപൂര്‍വ്വമായ ഇനമാണ്, കണ്ടുപിടിച്ചപ്പോൾ ഉള്ളതല്ലാതെ മറ്റു റെക്കോർഡുകൾ ഇല്ലാത്ത സ്പീഷീസാണ്. ഇവയൊന്നും തന്നെ നാട്ടിൻപുറങ്ങളിലോ ജനവാസ മേഖകളിലോ കൃഷിയിടങ്ങളിലോ കാണപ്പെടുന്നവയുമല്ല.

ചുരുക്കി പറഞ്ഞാൽ ജനവാസ മേഖലയിലുള്ളവയല്ല, മറിച്ചു വനപ്രദേശങ്ങളിൽ കാണുന്ന അപൂർവ ഇനങ്ങളാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമാണ്. Rat/ Mouse എന്ന പേരുകൾ കണ്ടപ്പോഴേ എലി എന്ന് മലയാളീകരിച്ചതിൽ വന്ന പിഴവാണ് ഷെയർ ചെയ്യപ്പെടുന്ന വാർത്തകളിൽ കാണുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇങ്ങനെ തെറ്റായ വാർത്ത ഒന്നും കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബലികാക്ക നിയമഭേദഗതി വരുന്നതിന് മുമ്പ് തന്നെ സംരക്ഷിത വിഭാഗം പക്ഷികളുടെ പട്ടികയിൽ ഉൾപ്പട്ടയിനം ആയിരുന്നു.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 2022 അമെൻഡ്മെന്റ് വിശദമായി ഗസറ്റിൽ ഉണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: Dr Sandeep Das

ചിത്രത്തിന് കടപ്പാട് 

Related

Green News 3405395283516365592

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -