അവന്‍റെ വിയര്‍പ്പിന് ഒരുവീട്ടുവേലക്കാരിയുടെ ഗന്ധമുണ്ടായിരുന്നൂ, അവന്‍റെ നിശ്വാസത്തില്‍ ഒരു തെരുവ് ഗായകന്‍റെ താളമുണ്ടായിരുന്നൂ
4752 കോടി രൂപയുടെ,
ആസ്തിയുണ്ട് ലയണൽ മെസ്സിക്ക്,
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി 3965 കോടി രൂപയാണ്.
ശമ്പളത്തിന്റെ,
കാര്യമെടുത്താല്‍,
മെസ്സിയ്ക്ക് 589 കോടിയും റൊണാൾഡോയ്ക്ക് 471 കോടിയുമാണുള്ളത്. വാണിജ്യ വരുമാനത്തിൽ ഇരുവർക്കും 435 കോടി വീതം ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മെസ്സിയേക്കാൾ മൂല്യം റൊണാൾഡോയ്ക്കാണ്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 10.88 കോടി രൂപയാണ് റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. മെസ്സിയ്ക്ക് ഇത് 9.51 കോടിയാണ്.
നെയ്മറും,
ഒട്ടും പിന്നിലല്ലട്ടോ,
200 മില്യൺ ഡോളറാണ് നെയ്മറുടെ ആസ്തി. ഓരോ മാസവും 480 കോടി അദ്ദേഹത്തിന്‍റെ ആസ്തിയില്‍ വന്ന് ചേരുന്നു.....
ഇവര്‍ക്കെല്ലാം ഇടയില്‍,
മൊറോക്കോയില്‍ നിന്നും ഒരു 26.കാരന്‍ ഖത്തറിലേക്ക് വിമാനം കയറി. അവന്‍റെ വിയര്‍പ്പിന് ഒരുവീട്ടുവേലക്കാരിയുടെ ഗന്ധമുണ്ടായിരുന്നൂ, അവന്‍റെ നിശ്വാസത്തില്‍ ഒരു തെരുവ് ഗായകന്‍റെ താളമുണ്ടായിരുന്നൂ.
മത്സത്തിന്‍റെ,
എഴുപതാം മിനുട്ടില്‍,
ആ വീട്ടുവേലക്കാരിയുടെയും, തെരുവ് ഗായകന്‍റെയും മകന്‍ മൊറോക്കോവിനുവേണ്ടി ബെല്‍ജിയത്തെ അട്ടിമറിച്ച് വിജയഗോള്‍ നേടുന്നൂ....
അതെ,
അവന്‍ തന്നെ 'അക്രഫ് ഹക്കമി'
ഗോള്‍ നേടിയ ഹക്കമി നേരെ ഓടിചെന്നത് ആ ഗാലറിയുടെ മുന്നില്‍ നിലയുറപ്പിച്ച തന്‍റെ അമ്മയുടെ മുന്നിലേക്കാണ്. തന്റെ ജേഴ്സി അവൾക്ക് നൽകി അവളുടെ നെറ്റിയിൽ ചുംബിച്ചു.
''ഇത്,
നിനക്കുള്ളതാണ്,
നിങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണിത്,
എന്‍റെ അച്ഛന്‍, സഹോദരങ്ങള്‍....''
ആ ആലിംഗനത്തിനിടയില്‍ ഹക്കമിയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നൂ.
അവര്‍,
വികാരഭരിതനായ്,
ഉച്ചത്തില്‍ ഈ ലോകത്തോട് പറഞ്ഞൂ...
''ഞാന്‍,
ഒരു തെരുവ് ഗായകന്‍റെ മകനാണ്,
ഒരു വീട്ടുവേലക്കാരിയുടെ മകനാണ്..''
അവന്‍റെ ശബ്ദത്തിന് ഒരു നേര്‍ത്ത പതര്‍ച്ചപോലും ഉണ്ടായിരുന്നില്ല.
ലോക,
ഫുട്ബോള്‍ ചരിത്രത്തില്‍,
ആലിംഗനങ്ങളും, ചുംബനങ്ങളുമെല്ലാം ഒട്ടേറെ കണ്ടിറ്റുണ്ട്....
പക്ഷെ,
ഇതിന് വല്ലാത്തൊരു സൗരഭ്യമുണ്ട്,
ലോകത്ത് എവിടെയും കാണാത്ത സൗന്ദര്യമുണ്ട്...
Sunilkumar Kavinchira

