COP-27 ആക്ടിവിസ്റ്റുകളുടെ അറസ്റ്റും പീഡനങ്ങളും കൊണ്ട് കുപ്രസിദ്ധി നേടും - 2022 United Nations Climate Change Conference

 ''Blah..... Blah.....''യിൽ നിന്നും 

''blood... blood" ലേക്ക്

ഗ്ലാസ്ഗോ ഉച്ചകോടി നിരർത്ഥക ഭാഷണങ്ങൾക്ക് പേരുകേട്ടതായിരുന്നുവെങ്കിൽ ഈജിപ്തിൽ നടക്കാനിരിക്കുന്ന COP-27 ആക്ടിവിസ്റ്റുകളുടെ അറസ്റ്റും പീഡനങ്ങളും കൊണ്ട് കുപ്രസിദ്ധി നേടും എന്ന കാര്യം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.


ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അജിത് രാജഗോപാൽ എന്ന കാലാവസ്ഥാ പ്രവർത്തകനെ അറസ്റ്റു ചെയ്തു കൊണ്ട്  മുസ്തഫ മദ്ബൗലി സർക്കാർ ജനകീയ ശബ്ദങ്ങളെ ശക്തമായി നേരിടുമെന്ന് താക്കീത് നൽകിയിരിക്കുകയാണ്.



ഈജിപ്തിലെ ഷാം ഇൽ ഷെയ്ഖിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി 'March for our Planet" എന്ന ബാനറുമായി കയ്റോ വിൽ നിന്ന് യാത്ര തിരിച്ച കേരളീയനായ ആർക്കിടെക്റ്റ് അജിത് രാജഗോപാൽ ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഡസനോളം വരുന്ന കാലാവസ്ഥാ പ്രവർത്തകരിൽ ഒരാളാണ്.


കാലാവസ്ഥാ ഉച്ചകോടിയിലെ ഗ്രീൻ സോണിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഈജിപ്ഷ്യൻ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.


നവോമി ക്ലൈൻ പറഞ്ഞതു പോലെ, ''''Blah..... Blah.....''യിൽ നിന്നും 

''blood... blood" ലേക്കാണ് കാലാവസ്ഥാ ചർച്ചകൾ നീങ്ങുന്നതെന്നാണ് ഈജിപ്തിൽ നിന്നുള്ള സൂചനകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.



K. Sahadevan

Related

Climate change 7682750319429811654

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -