പക്ഷിക്കുഞ്ഞുങ്ങളെ റെസ്ക്യൂ ചെയ്യുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് - ഡോ. റമീസ് ഇളമരം എഴുതുന്നു

 വേനൽ കാലത്ത് പലപ്പോയും പക്ഷിക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറുണ്ട് നമ്മളിൽ പലരും... കണ്ടപാടെ കരുതലോടെ നമ്മളവരെ എടുത്ത് വീട്ടിലോ ...


 വേനൽ കാലത്ത് പലപ്പോയും പക്ഷിക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറുണ്ട് നമ്മളിൽ പലരും... കണ്ടപാടെ കരുതലോടെ നമ്മളവരെ എടുത്ത് വീട്ടിലോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറ്റാറുമുണ്ട്... എന്നാൽ പല പക്ഷികുഞ്ഞുങ്ങൾക്കും ഇത്തരത്തിലുള്ള രക്ഷയുടെ ആവശ്യമില്ല, കാട്ടിൽ അവരുടെ മാതാപിതാക്കൾക്കാണ് കൂടുതൽ നന്നായി അവരെ പരിപാലിക്കാൻ കഴിയുന്നത്. ഒരു കുഞ്ഞിനെ റെസ്ക്യൂ ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ കണ്ടെത്തിയ മൃഗത്തിന് സഹായം ആവശ്യമുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കേണ്ടത് പ്രധാനമാണ്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

ഒരു പക്ഷിക്ക് സഹായം ആവശ്യമുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം ?

1. കുഞ്ഞിന് പ്രത്യക്ഷത്തിൽ എന്തെങ്കിലും മുറിവോ അതോ വല്ല രോഗ ലക്ഷണങ്ങളോ ഉണ്ടോ എന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്... ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി സെൻ്ററിലെത്തി ചികിത്സ തേടാവുന്നതാണ്. 

▪︎ഡിസ്പോസിബിൾ ഗ്ലൗസ് ധരിച്ചു വേണം വന്യമൃഗങ്ങളേയോ പക്ഷികളേയോ കൈകാര്യം ചെയ്യാൻ... ജന്തുജന്യ രോഗങ്ങൾ പകരാതിരിക്കാനുള്ള മുൻ കരുതലാണിത്.
▪︎ ടർക്കിയോ തൂവാലയോ വച്ച് വേണം ഒരു പക്ഷിയേ നിയന്ത്രിച്ചു കയ്യിലെടുക്കാൻ, തുടർന്ന് ചെറിയ വെൻ്റിലേഷനുള്ള ഒരു കാർട്ടൺ പെട്ടിയിലേക്ക് മാറ്റാം... ഇത് റെസ്ക്യൂ ചെയ്യുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള Capture mayopathy കുറക്കുവാൻ സഹായിക്കുന്നു.
▪︎ ഉപച്ചത്തിൽ ശബ്ദമുണ്ടാക്കിയും rough handling ലൂടെയും അവയെ പേടിപ്പിക്കാതിരിക്കുക.

2. നിങ്ങൾ കാണുന്നത് കണ്ണ് തുറക്കാത്തതോ, ശരീരത്തിൽ തൂവലകളൊന്നും വന്ന് തുടങ്ങാത്തതോ അല്ലെങ്കിൽ ചെറിയ തൂവൽ കുറ്റികൾ മാത്രമുള്ള കുഞ്ഞുങ്ങളെയോ ( either hatchling or nestling ) ആണ് എങ്കിൽ എന്ത് ചെയ്യണം ?



▪︎ കൂട് കണ്ടെത്തി തിരിച്ച് വെക്കലാണ് ഉത്തമം. 
▪︎ കൂട് തകർന്ന് വീണതാണെങ്കിൽ അത് നേരെയാക്കി, കിളി കുഞ്ഞിനെ വെച്ച്  ഉയർന്ന ഏതെങ്കിലും മരച്ചില്ലയിൽ സ്ഥാപിപ്പ് അമ്മ വരുന്നോ എന്നുറപ്പു വരുത്താം.
▪︎ ഇത് രണ്ടും പരാജയപ്പെടുന്നിടത്തോ പൂച്ചയുടേയോ മറ്റു പക്ഷികളുടെയോ ആക്രമണ സാധ്യത ഉണ്ടെങ്കിലോ മാത്രമേ നമ്മൾ എടുത്ത് പരിപാലിക്കേണ്ടതുള്ളു.

3. തൂവലുകളോട് കൂടിയ ചിറകിട്ടടിക്കുന്ന കിളി കുഞ്ഞുങ്ങളെയാണ് (fledglings) ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത് എങ്കിൽ...



▪︎ പക്ഷിക്ക് പരിക്കേറ്റില്ലെങ്കിൽ അതിനെ അവിടെ തന്നെ വിടുന്നതാണ് നല്ലത്... കാരണം കൂട് വിട്ടിറങ്ങുന്ന Fledglings പറക്കമുറ്റുന്നതിനു മുൻപ്  5 ദിവസത്തോളം വരെയൊക്കെ താഴെ കുറ്റി ചെടികളോട് ചെർന്നും താഴ്ന്ന ചില്ലകളിലുമാണ് ചേക്കേറുക... ഇതവരുടെ ജീവിതത്തിലെ അനിവാര്യവും സാധാരണയുമായിട്ടുള്ളതുമായ ഒരു കാര്യമാണ്.


▪︎ ഈ കാലയളവിലാണ് കുഞ്ഞുങ്ങൾ പറക്കാനും, സ്വയം തീറ്റ കണ്ടെത്താനും, ശത്രുക്കളെ തിരിച്ചറിയുവാനുമുള്ള  ബാല പാഠങ്ങൾ അമ്മ പഠിപ്പിക്കുന്നത്... ആയതിനാൽ Fledglings നെ ആവശ്യമില്ലാതെ എടുത്തു പരിപാലിക്കുന്നതിലൂടെ അവയ്ക്ക് കാട്ടിൽ അതിജീവിക്കാൻ ആവശ്യമായ കഴിവുകൾ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നു.

അത് കൊണ്ട് തന്നെ കരുതലോടെ വേണം ഇത്തരം സന്ദർഭങ്ങളിൽ നാം പ്രവർത്തിക്കേണ്ടത് 🙏🏼

Dr. Rameez Elm

Related

Environment Education 3856656743692075184

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -