വെള്ള അരിവാൾ കൊക്കന് പ്രജനന കേന്ദ്രം മാവൂരിൽ
മാവൂർ : സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം മാവൂരിൽ ക...
മാവൂർ : സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം മാവൂരിൽ കണ്ടെത്തി. തെങ്ങിലക്കടവിനും കൽപള്ളിക്കും ഇടയ്ക്ക്ള്ള നീർത്തടങ്ങളിലെ തിരുത്തിലുള്ള മരങ്ങളിലാണ് കൊറ്റിക്കുട്ടങ്ങൾ കൂടുകൂട്ടി പ്രജനനം നടത്തുന്നത്.
ഇതിനുപുറമേ പവിഴക്കാലി, പാരമ പെട്ട മൈനകളും പ്രാപിടിയൻ, മണൽക്കോഴി, പൊൻമണൽ പക്ഷികളും മാവൂരിലെ നീർത്തടത്തിൽ വിരുന്നെത്താറുണ്ട്.
അരിവാൾ കൊക്കൻ്റ വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മപക്ഷികൾ പരിപാലിയ്ക്കുന്നത് കൗതുകം നിറഞ്ഞ കാഴ്ചയാണ്. പൈൻ ഇന്ത്യയിൽ തന്നെ അത്യപൂർവ സി.ടി.ഷിഫയാണ് ഇന്നലെ റോഡരികിൽ നീർത്തടങ്ങളുടെ തീരത്ത് കൈതോലകാടുകളിൽ ഛായമുണ്ടികളും ചേരകോഴികളും ഒപ്പമുണ്ടായിരുന്നു.
മീൻകൊത്തികളുടെ സഭാവത്തെക്കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് നടത്തുന്ന ഓമശ്ശേരി സ്വദേശി സി. ടി. ഷിഫയാണ് അരിവാൾ കൊക്കൻ മാവൂരിൽ പ്രജനനം നടത്തുന്നത് കണ്ടെത്തിയത്.
സി.സുരേഷ് ബാബു
