ഹരിത ട്രിബ്യൂണലാണ് ശരി, ക്വാറികൾ 200 മീ. അകലെ മതി
ജനവാസ മേഖലയിൽ 200 മീ. പരിധിയിൽ ക്വാറികൾ പാടില്ലെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്...
ജനവാസ മേഖലയിൽ 200 മീ. പരിധിയിൽ ക്വാറികൾ പാടില്ലെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
ജനവാസ മേഖലയിൽ ക്വാറികൾ പ്രവർത്തിക്കാനുള്ള സർക്കാർ നിശ്ചയിച്ച ദൂരപരിധിയായ 50 മീറ്റർ എന്നത് സ്ഫോടനം നടത്തി കല്ലെടുക്കുന്ന ക്വാറിയാണെങ്കിൽ 200 മീറ്ററും, സ്ഫോടനമില്ലാതെ കല്ലെടുക്കുന്ന ക്വാറി യാണെങ്കിൽ 100 മീറ്ററും അകലം വേണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്ക് അനുകൂലമായി ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയും, വിധി പുന:പരിശോധിക്കാൻ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടുകൊണ്ടും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ക്വാറികൾ പ്രവർത്തിപ്പിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും സർക്കാറും സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയിലാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിശ്ചയിച്ച 200 മീറ്റർ ദൂരപരിധി ശരിവച്ചു കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
ഈ വിധിയുടെ അടിസ്ഥാനത്തിൽ ജനവാസ മേഖലയിലെ 100/200 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് പൂട്ട് വീഴും.
