ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി ആനപ്പിണ്ഡത്തിൽ നിന്നാണോ...?

  ബ്ലാക്ക് ഐവറി കോഫി എന്നു പേരുളള​ ഒരു പ്രത്യേക തരം കാപ്പിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി. വില കൂടുതലാണെന്നത് മാത്രമല്ല ഇതിന്റെ പ്...

 

ബ്ലാക്ക് ഐവറി കോഫി എന്നു പേരുളള​ ഒരു പ്രത്യേക തരം കാപ്പിയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി. വില കൂടുതലാണെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത. നിർമാണ രീതിയും ഇതിനെ വിശേഷപ്പെട്ട ഒന്നാക്കുന്നു.പേര് സൂചിപ്പിച്ചിരിക്കുന്ന പോലെ ഈ കാപ്പിക്ക് ആനയുമായി ബന്ധമുളളതുകൊണ്ടാണ് ബ്ലാക്ക് ഐവറി കോഫി എന്ന പേര് വന്നത്. ആനയെക്കൊണ്ട് വിശേഷപ്പെട്ട ഒരു തരം കാപ്പിക്കുരു കഴിപ്പിക്കും. അതിനുശേഷം ആനപ്പിണ്ഡത്തിൽ നിന്നു ബാക്കി കിട്ടുന്ന കാപ്പിക്കുരു ശേഖരിച്ച് ഉണക്കി വറുത്തെടുത്താണ് ബ്ലാക്ക് ഐവറി കോഫി നിർമിക്കുന്നത്.


അയ്യേ എന്നാണ് പറയാൻ വരുന്നതെങ്കിൽ എന്താണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടുളള സവിശേഷത എന്നു കൂടി അറിഞ്ഞോളൂ. ആനയിൽ ഉണ്ടാകുന്ന ഒരുതരം എൻസൈം കാപ്പിക്കുരുവിലുളള​ കോഫി പ്രോട്ടീൻ വേർതിരിക്കും. കാപ്പിയിലുളള​ പ്രത്യേക കയ്‌പിന് കാരണമാകുന്നത് ഈ പ്രോട്ടീൻ ആണ്. ഇത് കുറയുന്നതോടെ കാപ്പിയുടെ കയ്‌പ് മാറുകയും രുചി കൂടുകയും ചെയ്യും.

വടക്കൻ തായ്‌ലൻഡിലെ ഗോൾഡൻ ട്രയാങ്കിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷന്റെ കീഴിലുളള​ ആനകളാണ് ഈ കാപ്പിക്കുളള​ കാപ്പിക്കുരു മുഴുവൻ അകത്താക്കി മൂല്യം കൂടിയതാക്കി തിരിച്ചു തരുന്നത്. കാപ്പി ആനയുടെ ഇഷ്‌ട വിഭവമായതു കൊണ്ട് ആനയ്‌ക്കും സന്തോഷം. മെഷീനിൽ വറുത്ത് പൊടിക്കുന്നതിനു പകരം തികച്ചും പ്രകൃതിദത്തം! തായ്‌ലൻഡിൽ ഉണ്ടാകുന്ന തായ് അറേബിക്ക എന്ന പ്രത്യേക തരം കാപ്പിക്കുരുവാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇന്തോനേഷ്യയിലെ ബാലിയിലും സമാന രീതിയിലുളള​ കോപി ലുവാക് എന്ന കാപ്പി ലഭ്യമാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെയും വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള​ കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്. കോപി ലുവാക് ഒരു കിലോയ്‌ക്ക് 13,600 രൂപ മുതലാണ് വില. ഒരു കപ്പിന് 2,384 രൂപ എങ്കിലും കൊടുക്കണം!

തായ്‌ലന്റിന്റെ അതിര്‍ത്തി പ്രദേശത്താണ് ബ്ലാക്ക് ഐവറി കോഫി കമ്പനിയുള്ളത്. അതിന്റെ സ്ഥാപകനാണ് ബ്ലെയ്ക്ക് ഡിന്‍കിന്‍. ബ്ലാക് ഐവറി കോഫി കമ്പനി സ്ഥാപിക്കാന്‍ ബ്ലെയ്ക് തീരുമാനിച്ചത് വിലപിടിച്ച കാപ്പിയായ കോഫി ലുവാക്കിനെ കുറിച്ച് അറിഞ്ഞ ശേഷമായിരുന്നു. ജാവാ സുമാത്ര ദ്വീപ് നിവാസികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയിനമാണ് കോഫി ലുവാക്. ഇത് വെരുകിന്റെ (മരപ്പട്ടി) കാഷ്ഠത്തില്‍ നിന്നും ശേഖരിക്കുന്ന കാപ്പിക്കുരു വറുത്ത് ഉണക്കിപ്പൊടിച്ചാണ് തയ്യാറാക്കുന്നത്. കാട്ടില്‍പ്പോയി മരപ്പട്ടിയുടെ വിസര്‍ജ്ജത്തില്‍ നിന്നും കാപ്പിക്കുരു എടുക്കുന്നത് ഇവിടുത്തെ ആദിവാസികളാണ്.

ഇതേ രീതിയില്‍ തായ്‌ലന്റിലും വിലയേറിയ കാപ്പി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാനായിരുന്നു ബ്ലെയ്ക് പദ്ധതിയിട്ടിരുന്നത്. വെരുകിന്റെ കാഷ്ഠത്തില്‍ നിന്നുള്ള കാപ്പിക്കുരുക്കള്‍ ശേഖരിച്ച് പൊടിയാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അതിനിടെയാണ് തായ്‌ലന്റില്‍ വേനല്‍ക്കാലത്ത് ആനകള്‍ വന്‍തോതില്‍ പഴുത്ത കാപ്പിക്കുരു കഴിക്കാറുണ്ടെന്ന് ബ്ലെയ്ക്ക് അറിഞ്ഞത്. പരീക്ഷണാടിസ്ഥാനത്തില്‍ ആനപ്പിണ്ടത്തിലെ കാപ്പിക്കുരു ശേഖരിച്ച് വറുത്ത് ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചു നോക്കി. കാപ്പിക്ക് സ്വാഭാവികമായി ഉണ്ടാകാറുള്ള നേരിയ കയ്പ്പ് പോലുമില്ലാതെ വളരെ മികച്ച കാപ്പിയാണ് ബ്ലെയ്ക്കിന് ലഭിച്ചത്.
വിപണിയിലിറക്കിയപ്പോഴും വന്‍ ഡിമാന്റുണ്ടായി. ഇതോടെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഈ പദ്ധതി തുടരുകയായിരുന്നു.

ആനകളെ കാപ്പിക്കുരു തീറ്റിച്ച് അവയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നും കാപ്പിക്കുരു ശേഖരിക്കുക എന്നത് അത്ര എളുപ്പമല്ല. ആന കഴിക്കുന്ന കാപ്പിക്കുരുവിന്റെ അധികഭാഗവും ദഹിക്കും. ദഹിക്കാതെ വിസര്‍ജ്ജ്യത്തിലൂടെ പുറംതള്ളുന്ന കാപ്പിക്കുരുവാണ് പൊടിയാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ആനയ്ക്ക് 33 കിലോഗ്രാം കാപ്പിക്കുരു കഴിക്കാന്‍ നല്‍കിയാല്‍ ശരാശരി ഒരു കിലോ മാത്രമേ ദഹിക്കാതെ ലഭിക്കൂ. അങ്ങിനെ നിരവധി ആനകള്‍ക്ക് കാപ്പിക്കുരു നല്‍കിയാണ് ബ്ലാക്ക് ഐവറിക്കുള്ള കുരു ശേഖരിക്കുന്നത്. ആനപ്പാപ്പാന്‍മാരുടെ ഭാര്യമാരാണ് ആനപ്പിണ്ടത്തില്‍ നിന്നും കാപ്പിക്കുരു എടുക്കുന്നത്.

ആനയുടെ വയറ്റിലെത്തുന്ന കാപ്പിക്കുരുവിന് സവിശേഷമായ മാറ്റങ്ങള്‍ വരുന്നതിനെ തുടര്‍ന്നാണ് അതിന് മികച്ച രുചിയുണ്ടാകുന്നത്. ദഹനപ്രക്രിയയ്ക്കിടെ കുരുവിലെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നതിനാല്‍ കാപ്പിയുടെ ചവര്‍പ്പ് ഇല്ലാതാവും. അതാണ് ബ്ലാക് ഐവറി കാപ്പിയുടെ പ്രത്യേകത. കൂടിയ വില കാരണം വന്‍കിട റസ്‌റ്റോറന്റുകളില്‍ മാത്രമാണ് ബ്ലാക് ഐവറി കാപ്പി ലഭിക്കുന്നത്.




Related

Nature Stories 4603513269955706377

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -