കാട്ടുപന്നികളെ കൊല്ലാനും കഴിക്കാനും കർഷകർക്ക് സ്വാതന്ത്ര്യം വേണം: ഗാഡ്ഗിൽ
കൊച്ചി നിലവിലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കൃഷി നശിപ്പി ക്കുന്ന കാട്ടു പന്നികളെ കൊല്ലാ നും അവയുടെ മാംസം ഉപയോഗി ക്കാന...
കൊച്ചി നിലവിലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കൃഷി നശിപ്പി ക്കുന്ന കാട്ടു പന്നികളെ കൊല്ലാ നും അവയുടെ മാംസം ഉപയോഗി ക്കാനും കർഷകർക്കു സ്വാത ന്ത്ര്യം വേണമെന്നും പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. അഭിമന്യു സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച നവകേരള നിർമാണത്തിൽ പരിസ്ഥിതി പു നഃസ്ഥാപനത്തിന്റെ പങ്ക്' എന്ന വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വന്യജീവി സംരക്ഷണ നിയമം പുനഃപരിശോധിക്കണം. കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാനും അവരുടെ മാംസം വിൽക്കാനും ഭക്ഷിക്കാനും കർഷ കർക്ക് അനുവാദം നൽകണം. കാ ട്ടുപന്നികളെ കൊല്ലുന്നതു തടയു ന്ന നിയമങ്ങൾക്കെതിരെ പൊതു താൽപര്യ ഹർജി നൽകണം. ജന ങ്ങളെ കൂടി പങ്കെടുപ്പിച്ചുള്ള വന്യജീവി സംരക്ഷണമാണ് ആവശ്യമെന്നും അദ്ദേഹം പറ ഞ്ഞു. വനംവകുപ്പ് ജനങ്ങളുടെ നി യന്ത്രണത്തിലായിരിക്കണം.
പ്രകൃതിയെ സംരക്ഷിക്കാനുള്ള ഏജൻസിയാണു വനം വകുപ്പ്. സാധാരണ ജനങ്ങൾ വനംവകു പ്പിന്റെ നടപടിയെ എതിർത്താൽ പ്രകൃതിക്ക് എതിരായി മുദ്ര കു ത്തുകയാണ്. ഇത് അവസാനിപ്പി ക്കണം. വൻകിടക്കാർക്കു വേണ്ടി അവർ ഇളവുകൾ നൽകും. എന്നാൽ കൃഷി സംരക്ഷിക്കാനാ യി കർഷകർ കാട്ടു പന്നിയെ കൊന്നാൽ വന്യജീവി സംരക്ഷ ണം പറഞ്ഞ് ബുദ്ധിമുട്ടിക്കുമെ ഗാഡ്ഗിൽ കുറ്റപ്പെടു ത്തി.സാധാരണക്കാരായ ജനങ്ങ ളെ കൂടി പരിഗണിച്ചു കൊണ്ടുള്ള വികസനമാണു നാടിനു വേണ്ട
കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) സീനിയർ പ്രിൻസിപ്പൽ സയന്റി ഡോ. ടി.വി. സജീവ്, ഹരീ ഷ് വാസുദേവൻ, സിപിഎം ജില്ലാ സെക്രട്ടറിയും അഭിമന്യു സ്മാരക ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ സി.എൻ. മോഹനൻ, ട്രസ്റ്റ് അക്കാദമിക് ഡയറക്ടർ ഡോ. പൂർണിമ നാരായണൻ തുടങ്ങിയ വർ പ്രസംഗിച്ചു.
