ഈ പെറുക്കൽ എന്നവസാനിക്കും? നമ്മുടെ നദികൾ എന്ന് സ്വഛമായി ഒഴുകും? | ഹമീദ് അലി വാഴക്കാട് എഴുതുന്നു
ഈ പെറുക്കൽ എന്നവസാനിക്കും? നമ്മുടെ നദികൾ എന്ന് സ്വഛമായി ഒഴുകും? ഇന്ന് ഇരുവഴിഞ്ഞിയിൽ ഒരുപാട് സന്നദ്ധ പ്രവർത്തകർ ചേർന്ന് ഒഴുകിവരുന്ന പ്ലാസ്റ...
https://nilgirifoundation.blogspot.com/2021/08/blog-post_27.html
ഈ പെറുക്കൽ എന്നവസാനിക്കും?
നമ്മുടെ നദികൾ എന്ന് സ്വഛമായി ഒഴുകും?
ഇന്ന് ഇരുവഴിഞ്ഞിയിൽ ഒരുപാട് സന്നദ്ധ പ്രവർത്തകർ ചേർന്ന് ഒഴുകിവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിയെടുക്കുന്നു എന്നറിഞ്ഞ് ചെറുവാടി വരെ വന്നു. മഴ കനക്കുമ്പോൾ നാട്ടിലെ സകല മാലിന്യങ്ങളും പുഴയിലേക്ക് ഒഴുകി വരും. അവയിൽ ലക്ഷത്തിൽ ഒന്ന് എവിടെയെങ്കിലും തങ്ങി നിൽക്കും. നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിന്റെ കാലുകൾക്കിടയിലോ മുളയുടെ കമ്പുകൾക്കിടയിലോ മറ്റോ !
അവ പെറുക്കിയെടുത്താൽ മാത്രം ലോഡ് കണക്കിന് കാണും.
ഇതല്ലാം എവിടെ നിന്നോ വരുന്നതല്ല. ചാലിയാറും ഇരുവഴിഞ്ഞിയുമല്ലാം ചെറിയ പുഴകളാണ്. നിലമ്പൂരിൽ നിന്ന് അല്ലങ്കിൽ തിരുവമ്പാടിയിൽ നിന്നല്ലാം ഒഴുകിവരുന്ന പല പുഴകൾ ചേർന്ന് ഒന്നാവുന്ന,
ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന പുഴ ! ആ പുഴയിലെ മാലിന്യം അപ്പോ മറ്റാരോ ഇടുന്നതല്ല. നമ്മൾ തന്നെയാണവ തള്ളുന്നത്.
ഇതിനിയും പെറുക്കേണ്ടി വരും.
നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ അവരുടെ പണി ചെയ്തില്ലങ്കിൽ!
ഓരോ കടയിലെയും വീട്ടിലെയും മാലിന്യങ്ങൾ സമയത്തിന് ശേഖരിക്കാൻ ഇപ്പോഴും ശാസ്ത്രീയ പദ്ധതികളായിട്ടില്ല ഒരിടത്തും.
എല്ലാം പേരിന് മാത്രം.
ഒരു ഷോ വർക്ക്.
ബസ്‌സ്റ്റോപ്പ് ഉണ്ടാക്കലോ ഹൈമാക്സ് ലൈറ്റ് വക്കലോ അല്ല വികസനം.
ശുദ്ധവായു, ശുദ്ധ വെള്ളം എന്നിവ ഉറപ്പു വരുത്തൽ കൂടിയാണ്.
മാലിന്യ സംസ്കരണം ഇപ്പോഴും മുഖ്യ അജണ്ടയാവാത്തത് എന്തു കൊണ്ടാണ്?
അതാവാത്തിടത്തോളം പുഴകളും കായലുകളും കടലും ഇങ്ങിനെ ഒഴുകും.
ഇരുവഴിഞ്ഞി ക്ലീനാക്കാൻ സന്നദ്ധത കാണിച്ച എല്ല ഭടൻമാർക്കും അഭിവാദ്യങ്ങള്‍
Hamidali Vazhakkad
