സഹൽ അബ്ദുൾ സമദ് (Sahal Abdul Samad) വിവാഹിതനായി - മനോഹരമായ വിവാഹ ഫോട്ടോകൾ കാണാം
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും മിന്നും താരം സഹൽ അബ്ദുൾ സമദ് (Sahal Abdul Samad) വിവാഹിതനായി.
സഹലിന്റെ വിവാഹ ഫോട്ടോകൾ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ് .നേരത്തെ കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) താരങ്ങളായ രാഹുൽ കെ പി, സച്ചിൻ സുരേഷ് തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.
വധൂ വരന്മാർക്കൊപ്പം താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ക്ലബ്ബിലെ സഹതാരങ്ങൾക്ക് വേണ്ടി സഹൽ പ്രത്യേക സൽക്കാരം നടത്തിയേക്കുമെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല. അതേ സമയം ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുന്ന സഹലിനും, വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയാണ് സഹൽ. സഹൽ തന്നെയാണ് ഈ ഫോട്ടോകൾ സാമൂഹ്യമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തത്.
.jpg)
.jpg)


