അത് ഔദ്യോഗികമായി സ്ഥിതീകരിച്ചു; സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടു
ബ്ലാസ്റ്റേഴ്‌സ് ആരാധകർ കേൾക്കാൻ ഭയന്ന ആ കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു KBFC. അങ്ങനെ ബ്ലാസ്റ്റസിന്റെ എക്കാലത്തെയും എതിരാളികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തട്ടകത്തിൽ ഇനി സഹൽ കളിക്കും
കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹൽ അബ്ദുൾ സമദ് ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊൽക്കത്തൻ വമ്പൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് (Mohun Bagan Super Giants) താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കരാർ കാര്യത്തിൽ ബാക്കി നടപടികളെല്ലാം പൂർത്തിയായതായി
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയാണ് സഹൽ. താരവുമായി 2025 വരെ മഞ്ഞപ്പടയ്ക്ക് കരാറുണ്ട്. ഇതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ തുക ട്രാൻസ്ഫർ ഫീ ഇനത്തിൽ നൽകിയാവും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് സഹലിന്റെ സേവനം സ്വന്തമാക്കുന്നത്. നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2.5 കോടി രൂപ സഹലിനെ വിൽക്കുമ്പോൾ ട്രാൻസ്ഫർ ഫീയായി ബ്ലാസ്റ്റേഴ്സിന് ലഭിക്കും. ഈ കരാർ നടക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി സഹൽ മാറുമെന്നാണ് സൂചന.
KBFC യുടെ ഫാൻസ് ഗ്രൂപ്പ് ആയ മഞ്ഞപ്പട സഹലിന് ഭാവി ആശംസകൾ നേർന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടു.


