വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത

   വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ...

 
 വയനാട്ടിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ഒരുക്കിയിരിക്കുന്നത്. 
ഇതിൽ തന്നെ രണ്ട് ഫാമിലി  ഡീലക്സ് റൂമുകളും ഒരുക്കിയിരിക്കുന്നു. 
മൂന്നു തരത്തിലാണ് സ്ലീപ്പർ ബസ്സുകൾ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് .

 ബസ് നമ്പർ 1:

 1)16 കോമൺ ബർത്തുകൾ . 
2)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
3) കൈ കഴുകുന്നതിന് വാഷ് ബേസിൻ
4) കൂടി വെള്ളം
5) എ.സി സംവിധാനം
6) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം
7)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ
 ബസ് നമ്പർ 2:

 1) 8 കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകൾ
2) വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം
8)ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ
 ബസ് നമ്പർ 3:

1) 2 ഡീലക്സ് റൂമുകൾ
2) 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ
3)ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും
4) കൈ കഴുകുന്നതിന് വാഷ് ബേസിൻ
5) കൂടി വെള്ളം
6) എ.സി സംവിധാനം
7) വിശാലമായ കബോർട്ട് / ഷെൽഫ്
8) ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ
നോട്ട് : പുരുഷൻമാർക്കും സ്ത്രീകൾക്കും ഹൈജീനിക്  ടോയ്ലറ്റ് സംവിധാനം ഡിപ്പോ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

A)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി
04936 220217

B)കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213

Related

ecotourism 5167994632641205588

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -