ഇഡ്ഡലി, ദോശ മുതലായ അരി കൊണ്ടുള്ള ആഹാരങ്ങൾ മോശമല്ല,എന്നാൽ ചില കര്യങ്ങൾ ശ്രദ്ധിക്കണം
ഇഡ്ഡലി, ദോശ മുതലായ അരി കൊണ്ടുള്ള ആഹാരങ്ങൾ മോശമല്ല, എന്നാൽ നാം നമ്മുടെ എളുപ്പം നോക്കി അവ അരച്ച് ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിച്ചു ...
https://nilgirifoundation.blogspot.com/2022/08/blog-post_4.html
ഇഡ്ഡലി, ദോശ മുതലായ അരി കൊണ്ടുള്ള ആഹാരങ്ങൾ മോശമല്ല,
എന്നാൽ നാം നമ്മുടെ എളുപ്പം നോക്കി അവ അരച്ച് ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിച്ചു ഉപയോഗിക്കുന്നതാണ് ദോഷം.
അങ്ങനെ അരിമാവ് കേട് വരാതിരിക്കാൻ ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച് ഉപയോഗിക്കുന്നത്, നമ്മുടെ ശരീരം കേട് വരാൻ ഇടയാക്കും എന്നതാണ് വസ്തുത.
അങ്ങനെ ചെയ്യുന്നത് മൂലം ശരീരത്തിലും, ലിവറിലും, രക്തക്കുഴലുകളിലും, മോശം കൊഴുപ്പ് അടിഞ്ഞു കൂടാനും, ബ്ലോക്ക് അറ്റാക്ക് ഇവ ഉണ്ടാകാൻ പോലും ഇടയാക്കാനും, നമ്മെ പല പല രോഗങ്ങൾക്ക് അടിമയാക്കാനും സാധ്യത ഉണ്ട്.
അപ്പോളും നാം ഭക്ഷണം മാറ്റില്ല, വ്യായാമം ചെയ്യില്ല ധാരാളം മരുന്ന് കഴിക്കും, അതാണല്ലോ എല്ലാവർക്കും ഉള്ള കുറുക്കുവഴി,ചില സന്ദർഭങ്ങളിൽ മരുന്നും ആവശ്യമാണ്.
എന്നാൽ അപ്പോളും ജീവിതശൈലി നേരെയാക്കേണ്ടത് അത്യാവശ്യമാണ്.
ആവശ്യത്തിന് മാത്രം അരിമാവ് അരക്കൂ, ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത രീതിയിൽ ഉപയോഗിക്കൂ, ആരോഗ്യജീവിതം നയിക്കൂ.
അരിമാവ് അരച്ച് ഫ്രിഡ്ജിൽ ദിവസങ്ങളോളം സൂക്ഷിച്ചു വെക്കുക, ആവശ്യത്തിന് എടുക്കുക, ഇഡ്ഡലി ദോശ ഉണ്ടാക്കുക എന്നതാണ് നമ്മുടെ എല്ലാവരുടെയും രീതി എളുപ്പപ്പണി ആണല്ലോ?
പക്ഷേ ശരീരത്തിന് അത് അറിയില്ലല്ലോ.
എന്നാൽ ഫ്രിഡ്ജിൽ ദിവസങ്ങളോളം തണുപ്പിൽ ഇരിക്കുന്നത് പോലെ അല്ലല്ലോ ശരീരത്തിൽ ചെന്നാൽ,
അത് ACIDIC ആകും ഗ്യാസ് അസിഡിറ്റി ഇവ ഉണ്ടാക്കും, Blood pH acidic ആകും, Cell Metabolism മോശമാകും,ശരീരത്തിലും രക്തക്കുഴലുകളിലും ലിവറിലും കൊഴുപ്പ് അടിയാനും നാം രോഗി ആകാനും കാരണം ആകും.
നമ്മുടെ പലരുടെയും വിചാരം കൊഴുപ്പ് എന്നാൽ എണ്ണ നെയ്യ് ബേക്കറി JUNK ഫുഡ് എന്ന് വേണ്ട മറ്റ് പല വസ്തുക്കൾ എന്നിവയാണ് എന്നാണ്, എന്നാൽ അരി ഇങ്ങനെ ദിവസങ്ങളോളം ഫ്രിഡ്ജിൽ വെച്ച് അമിതമായി കഴിക്കുന്നതും കൊഴുപ്പ് അടിയാനും അറ്റാക്ക് മുതലായ പല രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും എന്ന് പലരും ചിന്തിക്കുന്നില്ല.
എന്നിട്ട് രോഗം വരുമ്പോളും മരുന്ന് കഴിക്കും ചികിത്സ ചെയ്യും, പക്ഷേ ഭക്ഷണം ഇങ്ങനെ ഉള്ളവ തന്നെ കഴിക്കും.
ഇങ്ങനെ ഫ്രിഡ്ജിൽ വെച്ച് ഉണ്ടാക്കുന്ന ഇഡ്ഡലി ദോശ ഇവ ശരീരം വേസ്റ്റ് ബാസ്കറ്റ് ആണ് എന്ന രീതിയിൽ എന്ത് കൊടുത്താലും ശരീരം സഹിച്ചോളും എന്ന് ചിന്തിച്ച്
അമിതമായി കഴിക്കുന്ന ശീലം ഒഴിവാക്കൂ,അരി കൊണ്ട് തന്നെ ഉള്ള നൂലപ്പം പുട്ട് എന്ന് വേണ്ട പല രീതിയിൽ ഉള്ള ആഹാരം.
1.) സമീകൃതമായി
🍀കാർബൊഹൈഡ്രെറ്റ്
🍀പ്രോട്ടീൻ
🍀നല്ല ഫാറ്റ്
🍀വൈറ്റമിൻസ്
🍀മിനറൽസ്
🍀ആവശ്യത്തിന് ഫൈബർ എന്ന രീതിയിൽ ദോശ ഇഡ്ഡലി പുട്ട് ചോറ് ചപ്പാത്തി എന്നിവയെല്ലാം ഉൾപ്പെടുത്തി തന്നെ യുക്തിപൂർവ്വം
കഴിക്കുന്നത് ശീലമാക്കൂ,
ആരോഗ്യവ്യായാമങ്ങൾ ചെയ്യൂ.
അങ്ങനെ നാം മോശമായി സമീകൃതം അല്ലാതെ ആഹാരം കഴിക്കുന്നത് കൊണ്ട്
നമുക്കും, അതിനോടൊപ്പം നമ്മുടെ കൂടെ ഉള്ളവർക്ക് ശാരീരിക മാനസിക സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആരോഗ്യജീവിതം നയിക്കൂ
അരി,MILLETTS, ചെറുപയർ, തൊലിയോടെ ഉള്ള ഉഴുന്ന്,ഉലുവ ഇവ യുക്തി പോലെ ചേർത്ത്, ആവശ്യമെങ്കിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില പല തരം പച്ചക്കറികൾ എന്നിങ്ങനെ ഉള്ളവ എല്ലാം ചേർത്ത് പല കളറുകളിൽ ഭംഗിയുള്ള ഇഡ്ഡലി, ദോശ ഉണ്ടാക്കൂ.
ഫ്രിഡ്ജിൽ സൂക്ഷിച്ചു ഉപയോഗിക്കുന്ന രീതി തീർത്തും ഉപേക്ഷിച്ചു നമുക്ക് ആവശ്യം ഉള്ള അളവ് മാത്രം അരച്ച് അധികം വൈകാതെ ഉപയോഗിച്ച് ആരോഗ്യജീവിതം നയിക്കൂ.
ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അവർ പെസർട്ട് എന്ന പേരിൽ അരി, ചെറുപയർ, ഉലുവ, ഇഞ്ചി, ഉള്ളി, പച്ചമുളക്, മല്ലിയില ഇവ ചേർത്ത് അരച്ച്, അപ്പോൾ തന്നെ INSTANT ആയി ഇഡ്ഡലി ദോശ ഇവ ഉണ്ടാക്കുന്ന രീതിയും ഉണ്ട്.