ഭൂമിയിലെ താപനില ഒരു ഡിഗ്രി സെൽഷ്യസ് കൂടിയാൽ എന്ത് സംഭവിക്കും?


മനുഷ്യ പ്രവർത്തനങ്ങളാൽ പ്രത്യേകിച്ചും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിചുള്ളാ കാർബൺ ഡി ഓക്‌സൈഡ് ഉദ്വമനംമൂലം അന്തരീക്ഷത്തിൽ ചൂട് കൂടിവരുന്ന പ്രവണത നമ്മുക്കറിയാവുന്നതാണ്. നാമെല്ലാവരും എല്ലായ്‌പ്പോഴും ഊർജ്ജം ഉപയോഗിക്കുന്നു, വ്യാവസായിക ലോകത്ത് ഊർജ്ജം ഏതാണ്ട് പൂർണ്ണമായും ഫോസിൽ ഇന്ധനങ്ങളാണ്. നിത്യേനെ പലതരം ഊർജാവശ്യങ്ങൾക്ക് നമ്മൾ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നു. തന്മൂലം ഒരു മാലിന്യ ഉൽപ്പന്നമായി കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് ഒരു പുതപ്പായി പ്രവർത്തിക്കുന്നു, ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള താപ വികിരണം ആഗിരണം ചെയ്യുന്നു, ഇത് ഉപരിതലത്തെ അല്ലാത്തതിനേക്കാൾ ചൂട് നിലനിർത്തുന്നു. നമ്മൾ അധിക കാർബൺ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും ചേർക്കുന്നതിനാൽ ഈ പുതപ്പിന്റെ കനം വർദ്ധിച്ചു വരുന്നു. നമ്മുടെ അന്തരീക്ഷത്തിൽ ഇപ്പോൾ വളരെയധികം കാർബൺ ഡൈ ഓക്സൈഡ് ഉണ്ട്. അതുകൊണ്ട് നമ്മുടെ ലോകം വ്യവസായവൽക്കരണത്തിന് മുമ്പുള്ള സമയത്തേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയതായി കണക്കാക്കപ്പെടുന്നു. 


ഒരു ഡിഗ്രി സെൽഷ്യസ് താപനിലയിലെ വർദ്ധനവ് അത്രയൊന്നും തോന്നണമെന്നില്ല, എന്നാൽ അത് നമ്മുടെ കാലാവസ്ഥയിൽ നാടകീയമായ സ്വാധീനം ചെലുത്തുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന് നമ്മൾ വിളിക്കുന്ന പ്രതിഭാസങ്ങൾക്ക് ഈ ചൂട് തന്നെ ധാരാളം മതിയാകും. നമ്മൾ ഇത്തരത്തിൽ ഗ്രഹത്തെ ചൂടാക്കുന്നതുവഴി തീർച്ചയായും കൂടുതൽ തീവ്രവും ഇടയ്ക്കിടെയുള്ളതുമായ ചൂട് തരംഗങ്ങൾക്ക് അത് വഴിയൊരുക്കും. വർദ്ധിച്ച താപത്താൽ മണ്ണ് കൂടുതൽ വരളുന്നതിനാൽ നമ്മൾ കൂടുതൽ വരൾച്ചയിലേക്ക് പോകും. ദക്ഷിണാഫ്രിക്ക, ജപ്പാൻ, വടക്കേ അമേരിക്ക, യുകെ എന്നിവിടങ്ങളിൽ ഇത്തരത്തിൽ കടുത്ത ചൂട് നാം കാണുന്നു. കാലാവസ്ഥാ വ്യതിയാനം ഒരു പ്രത്യേക സംഭവത്തിന് കാരണമായോ എന്നതാണ് പലപ്പോഴും ഉയരുന്ന ചോദ്യം. നമുക്ക് ഒരിക്കലും ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ ശാസ്ത്രജ്ഞർ ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനം ഒരു പ്രത്യേക സംഭവത്തെ കൂട്ടുകയോ കുറയ്ക്കുകയോ അല്ലെങ്കിൽ കൂടുതൽ തീവ്രതയോ മറിച്ച് കുറഞ്ഞ തീവ്രതയോ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കുക മാത്രമാണ്.


ഉദാഹരണത്തിന്, 2018-ൽ യുകെയിൽ, 1976ൽ ഉണ്ടായതുപോലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ഒരു ഹീറ്റ് വേവ് ഉണ്ടായിരുന്നു. ലോഹങ്ങളുടെ സഹായത്താൽ വിശകലനം ചെയ്യുത് പഠിച്ചതിൽ അത് അവർക്ക് കാണിച്ചു തന്നത്, ആ ഉഷ്ണ തരംഗത്തിന്റെ സാധ്യത ഏകദേശം 30 മടങ്ങ് വർദ്ധിച്ചു എന്നതാണ്. അതിനാൽ കാലാവസ്ഥാ വ്യതിയാനം മൂലം നമുക്ക് ആ ഉഷ്ണതരംഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ ഏകദേശം 30 മടങ്ങ് കൂടുതലാണെന്നാണ്. ഓരോ കാലാവസ്ഥാ സംഭവങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് പറയുന്നതിന് അർത്ഥമില്ല, എന്നാൽ കാലാവസ്ഥാ വ്യതിയാനം അർത്ഥമാക്കുന്നത് അടിസ്ഥാന കാലാവസ്ഥയിൽ മാറ്റം വരുത്തിയ ശേഷം തീവ്രമായ താപനിലയുടെ ആവൃത്തി വർദ്ധിക്കുകയും അത് കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോഴാണ്. ഇപ്പോളുള്ള വേഗതയനുസരിച്ച് വെറും പത്ത് വർഷത്തിനുള്ളിൽ 1.5 ഡിഗ്രിയിലെത്താനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ചൂട് കൂടുന്നത് നാം മന്ദഗതിയിലാക്കിയില്ലെങ്കിൽ അത് ദുരന്തത്തെ വിളിച്ചുവരുത്തും. ആ ദുരന്തങ്ങൾ നമ്മുടെ ജീവിതകാലത്ത് തന്നെ കാണാനിടയാകും. ദശലക്ഷക്കണക്കിന് ആളുകൾ വഷളാകുന്ന ഭക്ഷണ-ജല ക്ഷാമം അനുഭവിക്കാൻ സാധ്യതയുണ്ട്.

നാം ഉണരണം. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണ്! 

 ജാബിർ അത്തമാനകത്ത്‌

Related

Climate change 9032232046932788525

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -