കാലാവസ്ഥാ വ്യതിയാനം തീർച്ചയായും നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്
കഴിഞ്ഞ എഴുപത് വർഷത്തിനുള്ളിൽ ആഗോള ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ചു, മാത്രമല്ല നാം അധികവും മൃഗങ്ങളിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്ന...
കാർബൺ പുറന്തള്ളൽ കുറയ്ക്കാനും അതുവഴി ചൂട് കൂടുന്നത് നിയന്ത്രിക്കാനും 2016-ൽ ലോകനേതാക്കൾ 'പാരീസ് ഉടമ്പടി' യിൽ ഒപ്പുവച്ചു. താപനില പരമാവധി രണ്ട് ഡിഗ്രിയിൽ കൂടുതൽ വർധനവ് നിയന്ത്രിക്കുമെന്നായിരുന്നു പ്രധാന പ്രതിജ്ഞ. അതിനാൽ രാജ്യങ്ങൾ അവരുടെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ എത്രമാത്രം പരിമിതപ്പെടുത്തണമെന്ന് അവർ തന്നെ നിശ്ചയിച്ചു. എന്നാൽ കരാറിന് മൂന്ന് വർഷത്തിന് ശേഷവും ആഗോള കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ഇപ്പോഴും ഉയരുകയാണ്.
ഇതിൻ്റെ ഫലമായി ഒരുപാട് മാറ്റങ്ങൾ ഇന്ന് പകൽപോലെ വ്യക്തമാണ്.
നമ്മുടെ മഴയ്ക്ക് എന്ത് സംഭവിച്ചു? നമ്മുടെ പുഴയ്ക്ക് എന്ത് സംഭവിച്ചു? നമ്മുടെ മലകൾക്കും കാടുകൾക്കും എന്ത് സംഭവിച്ചു? അവ മാറിയതെങ്ങനെയാണ്?
പ്രകൃതിദുരന്തങ്ങൾ കൂടുതൽ കൂടുതൽ തീവ്രമാവുകയും വിനാശകരമായ അനന്തരഫലങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയുടെ നാടകീയമായ ആഘാതങ്ങൾ കാണുന്നു. ഇതെല്ലാം മനുഷ്യരാശിക്ക് യഥാർത്ഥ ഭീഷണിയായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു.
ലോകമെമ്പാടുമുള്ള പല ആളുകൾക്ക് ഇതിനകം തന്നെ അവരുടെ വീടുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. കാര്യങ്ങൾ തുടരുകയാണെങ്കിൽ, നമ്മിൽ ഇനിയും ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടേതും നഷ്ടപ്പെടേണ്ടിവരും.
നമുക്ക് ജീവിക്കാൻ മറ്റൊരു ഗ്രഹമില്ല. നമുക്ക് മാത്രമല്ല നമ്മുടെ കുഞ്ഞുങ്ങൾക്കും ഇവിടെ ജീവിക്കണം. ഈ ഭൂമി പണക്കാരുടെ കുത്തകയല്ല. എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഒരു പാരിസ്ഥിതിക ദുരന്തം വരുമ്പോൾ അത് മുതലാളികളെയോ പ്രമാണിമാരെയോ മാത്രമല്ല ബാധിക്കുക ജാതിമതഭേദമന്യേ എല്ലാവരെയും അത് ബാധിക്കും.
ജാബിർ അത്തമാനകത്ത്