വനംവകുപ്പിന്റെ സ്നേഹകരുതലിൽ പക്ഷിക്കുഞ്ഞുങ്ങൾക്ക് പുനർജന്മം

വനംവകുപ്പ് സംരക്ഷിച്ച പക്ഷിക്കുഞ്ഞുങ്ങളെ വനത്തിലേക്ക് തുറന്ന് വിടുന്നു ചെറുതുരുത്തി • ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരിയ...

വനംവകുപ്പ് സംരക്ഷിച്ച പക്ഷിക്കുഞ്ഞുങ്ങളെ വനത്തിലേക്ക് തുറന്ന് വിടുന്നു

ചെറുതുരുത്തി • ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരിയിൽ പക്ഷികളുടെ ആവാസ കേന്ദ്ര മായ മരത്തിന്റെ ശിഖരങ്ങൾ വെട്ടിയതോടെ താഴെ വീണ പക്ഷിക്കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി വനം വകു പ്പും പരിസ്ഥിതി പ്രവർത്തകരും. നൂറ് കണക്കിന് പക്ഷികളാണ് മരത്തിൽ താവളമാക്കിയിരുന്നത്.


എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ചിലർ മര ശിഖരങ്ങൾ മുറിച്ചത്. മരശിഖരങ്ങൾ മുറിക്കാൻ വള്ളത്തോൾ നഗർ പഞ്ചായത്ത് ചിലർക്ക് കരാർ നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ആരാണ് പക്ഷികളുടെ ആവാസ കേന്ദ്രമായ മരത്തിന്റെ ശിഖരങ്ങൾ നിഷ്കരുണം വെട്ടിയതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസം 29 നായിരുന്നു മരശിഖരങ്ങൾ മുറി ച്ചു നീക്കിയത്. ഇതിനെ തുടർന്ന് പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു. ചേരകൊക്ക്, കൊറ്റി, കടൽ കാക്ക (എരണ്ട എന്നിവ കൂട്ടത്തോടെ താമസി ച്ചിരുന്ന മരശിഖരങ്ങൾ മുറിച്ചു മാറ്റിയവരാരും മരത്തിൽ ഇവയുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയാണ് ഈ കടുംകൈ ചെയ്തത്. 

ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച് പക്ഷി മുട്ടകൾ പൊട്ടുകയും, കുഞ്ഞുങ്ങൾ ചാവുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ, ബയോ നാച്വറൽ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിൽ പക്ഷി കുഞ്ഞുങ്ങളെ അകമലയിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി. 17 കുഞ്ഞുങ്ങൾ പൂർണ ആരോഗ്യ വാന്മാരായതോടെ വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദ്, ഡെപ്യൂട്ടി റെയ്ഞ്ചർ ഗ്രെയ്ഡ് പി.വി ഉണ്ണികൃഷ്ണൻ, ഡി. എഫ്.ഒ എം.കെ സനിൽ, എസ്.എഫ്.ഒ എം. ഗണേഷ്  കുമാർ, ബി.എഫ്.ഒ പി.വി പ്ര വീൺ, വാച്ചർമാരായ ബാലൻ, ഷാബു എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ പക്ഷി കുഞ്ഞുങ്ങളെ ബയോ നാച്ചറൽ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം അബ്ദുൾ സലാം, അസുരൻകുണ്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് മാധവൻ എന്നിവരുടെ സഹകരണത്തോടെ അസുരൻ കുണ്ട് ഡാമിൽ പ്രത്യേക കൂടൊരുക്കി സോഫ്റ്റ് റിലീസിങ്ങ് നടത്തി. സ്വന്തമായി പറന്ന് നടക്കാനും തീറ്റയെടുക്കാനും കഴിയുമെന്ന് ഉറപ്പായതോടെ അസുരൻ കുണ്ട് വനത്തിൽ തുറന്ന് വിട്ടു. ഇതോടെ മഹത്തായ ഒരു മാതൃകാ പ്രവർത്തനമാണ് വനം വകുപ്പും പരിസ്ഥിതി സംഘടനയും ചെയ്തത്.

മരശിഖരങ്ങൾ വെട്ടിയ സം ഭവത്തിൽ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

Related

Green News 8423849300193994667

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -