ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

 ഡൽഹിയിൽ ടൂറിനു പോകുന്നവർ ജാഗ്രതൈ ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി. കേന്ദ്ര സേനയെ അടക്കം കൂടുത...

 ഡൽഹിയിൽ ടൂറിനു പോകുന്നവർ ജാഗ്രതൈ

ജി 20 ഉച്ചകോടിക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി. കേന്ദ്ര സേനയെ അടക്കം കൂടുതലായി നഗരത്തില്‍ വിന്യസിച്ചു.സേനയുടെ ഫ്‌ലാഗ് മാര്‍ച്ച്‌ പലയിടത്തും നടന്നു. 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ലോക നേതാക്കളുടെ വിമാനങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിലുണ്ടാക്കുക വലിയ ഗതാഗതക്കുരുക്കാണ്. വിവി ഐപി വിമാനങ്ങള്‍ ദില്ലിക്ക് പുറത്തും പാര്‍ക്ക് ചെയ്യേണ്ടി വന്നേക്കും. ഏകദേശം 700 ആഭ്യന്തര വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെടുക.


ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ പൊലീസിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നിരുന്നു. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരുന്നു ആദ്യ ഘട്ട ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍. പരീക്ഷണയോട്ടത്തിനായി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹോട്ടലുകളില്‍ നിന്ന് രാഷ്ട്ര തലവന്‍മാര്‍ പ്രധാന വേദിയായ പ്രഗതി മൈതാനിലേക്ക് പോകുന്ന പാതകളിലാണ് പ്രധാനമായും പരീക്ഷണയോട്ടം നടക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണയോട്ടം. ഉച്ചകോടി കണക്കിലെടുത്ത് 207 ട്രെയിനുകള്‍ റദ്ദാക്കി. 

യൂട്യൂബ് ചാനലിൽ അംഗമാകൂ

ന്യൂ ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കും. 70 ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ചു. സെപ്തംബര്‍ എട്ട് മുതല്‍ പതിനൊന്ന് വരെയാണ് നിയന്ത്രണം. പ്രധാന പാതകളിലെ ചേരികള്‍ മറക്കുന്നത് തുടരുകയാണ്. ഉച്ചകോടിക്ക് എത്തുന്ന ലോക നേതാക്കള്‍ കടന്നു പോകാന്‍ സാധ്യതയുള്ള പാതകളിലെ ചേരികളാണ് മറയ്ക്കുന്നത്.

ചേരികൾ  മറക്കുന്നത് ഇപ്പോഴത്തെ സർക്കാരിന് പുതുമയല്ലല്ലോ 😂😂😂

Related

Green News 5105043506602931202

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -