വനാന്തരത്തെ വെള്ളച്ചാട്ടങ്ങളില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും നിറയുന്നു; തലവേദന തീരാതെ വനം വകുപ്പ്.

  കൊല്ലംങ്കോട് : വനാന്തരത്തെ വെള്ളച്ചാട്ടങ്ങളില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും നിറയുന്നു. തലവേദന തീരാതെ വനം വകുപ്പ്. തെന്മലയിലെ ...

 


കൊല്ലംങ്കോട്: വനാന്തരത്തെ വെള്ളച്ചാട്ടങ്ങളില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും നിറയുന്നു. തലവേദന തീരാതെ വനം വകുപ്പ്. തെന്മലയിലെ വെള്ളച്ചാട്ടങ്ങള്‍ കാണാനെത്തുന്ന വിനോദ സഞ്ചാരികളില്‍ ചിലര്‍ ഉള്‍വനങ്ങളിലെത്തി മദ്യപിച്ച്‌ കുപ്പികള്‍ എറിഞ്ഞ് പൊട്ടിക്കുകയാണ്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

 സീതാര്‍കുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് എന്നിവിടങ്ങളില്‍ എത്തുന്ന ചിലരാണ് വനത്തിന്റെ അകത്തുകടന്ന് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മദ്യപിക്കരുതെന്ന കര്‍ശന നിര്‍ദേശങ്ങളെ വകവക്കാതെയാണ് ഇവര്‍ മറ്റു വിനോദ സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്നത്. 


കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതര്‍ സീതാര്‍കുണ്ട് പ്രദേശത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ശരിയായ വഴികള്‍ ഉപേക്ഷിച്ച്‌ മറ്റു വഴികളിലൂടെ വനത്തിനകത്ത് കയറുന്നവരാണ് ഇത്തരം ഹീനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

 തെന്മലയിലെ സൗന്ദര്യം കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുതെന്നും, മദ്യപിക്കരുതെന്നും എഴുതിയ ബോധവത്കരണ നോട്ടീസുകള്‍ ഇപ്റ്റ, എ.ഐ.കെ.എസ് എന്നീ സംഘടനകള്‍ വിനോദ സഞ്ചാരികള്‍ക്ക് വിതരണം ചെയ്യുന്നത് സഹായകമാകുന്നുണ്ടെങ്കിലും മദ്യക്കുപ്പിയുമായി തെന്മലയിലേക്ക് പോകുന്നവരെ പിടികൂടാൻ എക്സൈസ് പരിശോധന ശക്തമാക്കണമെന്ന് തെന്മലയോരത്തെ പരിസരവാസികള്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ...

Related

Green News 768157137697757132

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -