അതീവ ഗുരുതരമാണ് (പരി) സ്ഥിതി - സി രാജഗോപാലൻ എഴുതുന്നു
അവർ തുടർച്ചയായി മുന്നറിയിപ്പുകൾ തരുന്നു. .. ലോകത്തിന്റെ കണ്ണും തലച്ചോറുമായ ശാസ്ത്രജ്ഞമാർ... നിലനില്‌പ് ചോദ്യചിഹ്നമായി മാറുകയാണ്... കൺമുന്ന...
അവർ തുടർച്ചയായി മുന്നറിയിപ്പുകൾ തരുന്നു. .. ലോകത്തിന്റെ കണ്ണും തലച്ചോറുമായ ശാസ്ത്രജ്ഞമാർ... നിലനില്‌പ് ചോദ്യചിഹ്നമായി മാറുകയാണ്... കൺമുന്നിലെ അനുഭവങ്ങൾ ആ മുന്നറിയിപ്പുകൾ ശരിവെക്കുന്നു....
ഉപഭോഗ ശീലങ്ങളിൽ..
ഭൂമിയോടുള്ള സമീപനത്തിൽ..
വികസന കാഴ്ചപ്പാടുകളിൽ
കാതലായ മാറ്റം വരുത്തുന്നില്ലെങ്കിൽ ഈ ജീവിതം നാളെയ്ക്കില്ല....
1992 ൽ പുറപ്പെടുവിച്ച ആദ്യ മുന്നറിയിപ്പിൽ ഒപ്പുവെച്ചത് നോബൽ സമ്മാനിതരാക്കമുള്ള 1700 ശാസ്ത്രജ്ഞർ..
സ്ഥിതി കുറെക്കൂടി ഗുരുതരമായെന്ന് രണ്ടാമത്തെ മുന്നറിയിപ്പ് അവർ 2017 ൽ അവർ നല്കി. ക്കഴിഞ്ഞു... അതിൽ ഒപ്പുവെച്ചത് ലോകം ശ്രദ്ധിക്കുന്ന 15324 ശാസ്ത്രജ്ഞർ....
2019 ൽ നല്കിയ മുന്നറിയിപ്പും വന്നു കഴിഞ്ഞു... 153 രാജ്യങ്ങളിൽ നിന്നുള്ള 11000 ശാസ്ത്ര വിദഗ്ദർ ഒപ്പിട്ട ആ ഭൗമ നിവേദനത്തിൽ "കാലാവസ്ഥാ അടിയന്തിരാവസ്ഥ"യെക്കുറിച്ചാണ് പറയുന്നത്... മണിമുഴങ്ങിക്കൊണ്ടിരിക്കുന്നു....
മരണമണി.... ജനിച്ചു കഴിഞ്ഞവരുടെയും ജനിക്കാനിരിക്കുന്നവരുടെയും....
ഓർക്കുക .. തൈ നട്ടതു കൊണ്ടു മാത്രം
പ്രായശ്ചിത്തമാവില്ല... പരിഹാരമാകില്ല....!!!!
അതീവ ഗുരുതരമാണ് (പരി) സ്ഥിതി...!!!!!!!!
Raja Gopalan
