മനോഹര കാഴ്ച്ചകളൊരുക്കി നെല്ലിയാമ്പതി സഞ്ചാരികളുടെ തിരക്ക് കൂടുന്നു
വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഇളവ് അനുവദിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഞായറാഴ്ച നിരവധി പേരാണ് നെല്ലി യാമ്പതിയിലെത്തിയത്...
https://nilgirifoundation.blogspot.com/2021/10/blog-post.html
ചുരം പാതയിലെ പോയിന്റുകളും, സീതാർകുണ്ഡ്, കേശവൻപാറ, കാരപ്പാറ, തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും സഞ്ചാരികളുടെ തിരക്കറിയത്. ജില്ലയിലെയും തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലെയും നിരവധി പേരാണ് നെല്ലിയാമ്പതിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
ചുരം റോഡുകളിലുള്ള വെള്ളച്ചാട്ടങ്ങൾ മനോഹരമായ കാഴ്ച്ചകളാണ്. നൂറുകണക്കിന് ഇരുചക വാഹനങ്ങളും കാറുകളും ട്രാവലറുകളും ഉൾപ്പെടെ ചുരം പാതയിലെത്തിയതോടെ മിക്കയിടങ്ങളും ബ്ലോക്ക് ഉണ്ടാവുന്നുണ്ട്.
