പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ മാനങ്ങൾ | അഷിൻ വനമുഖി എഴുതുന്നു
പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ മാനങ്ങൾ ---------------------------- 1. പരിസ്ഥിതി എല്ലാവർക്കുമായി നൽകപ്പെട്ട വരദാനമാണ്. അതാരുടെയും കുത്ത...
https://nilgirifoundation.blogspot.com/2020/09/blog-post.html
പരിസ്ഥിതി സംരക്ഷണത്തിന്റെ
പുതിയ മാനങ്ങൾ----------------------------
1. പരിസ്ഥിതി എല്ലാവർക്കുമായി നൽകപ്പെട്ട വരദാനമാണ്. അതാരുടെയും കുത്തകയോ, ഔദാര്യമോ അല്ല.
2. ജീവസന്ധാരണത്തിനു വേണ്ടിയുള്ളതാണത്.
3. എന്തു വില കൊടുത്തും നിലനിർത്തപ്പെടേണ്ട അമൂല്യ സമ്പത്താണ് പരിസ്ഥിതി.
4. മനുഷ്യൻ അതിന്റെ ഉത്തരവാദിത്ത്വമുള്ള സംരക്ഷകനാണ്.(stewards)
5. ആധുനിക സാങ്കേതിക വിദ്യകൾ പ്രകൃതി, പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിനെതിരായി ജാഗരൂകരായിരിക്കണം.
6. മാറുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച് സമഗ്രമായ ഒരു നവദർശനം ആവശ്യമാണ്
.
7. ഊർജ്ജ സ്രോതസ്സുകളുടെ കുത്തകവൽക്കരണം തികഞ്ഞ അനീതിയാണ്.
7. ഊർജ്ജ സ്രോതസ്സുകളുടെ കുത്തകവൽക്കരണം തികഞ്ഞ അനീതിയാണ്.
8. പ്രാപഞ്ചിക ശക്തിയുടെ സർഗാത്മക പ്രവർത്തനത്തിന്റെ ഫലമാണ് പ്രകൃതി.
9. പ്രകൃതിയിൽ സജീവമായും കർമ്മ നിരതമായും നിലനിൽക്കുന്ന ഒരു അദൃശ്യ ചൈതന്യമുണ്ട്.
10. സത്യത്തിന്റെയും സ്നേഹത്തിന്റെയും ഒരു പദ്ധതി പ്രകൃതി പ്രകാശിപ്പിക്കുന്നുണ്ട്.
( 🌿അഷിൻ വനമുഖി🌿)

