ആരാണ് പച്ചത്തുള്ളൻ കീഴറ? ഈ യാത്രാപ്രേമിയെപ്പറ്റി തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കണം
ബൈജു കീഴറ പച്ച തുള്ളൻ കീഴറ ഗ്രാസ് ഹോപ്പർ കീഴറ.... പതിവ് രീതികളിൽ നിന്ന് പുതുവഴികൾ വെട്ടി തെളിയിച്ച ചെറുപ്പക്കാരൻ.. വലീയ അവകാശവാദങ്ങൾ ഇല്ല ...
ബൈജു കീഴറ
പച്ച തുള്ളൻ കീഴറ
ഗ്രാസ് ഹോപ്പർ കീഴറ....
പതിവ് രീതികളിൽ നിന്ന് പുതുവഴികൾ വെട്ടി തെളിയിച്ച ചെറുപ്പക്കാരൻ..
വലീയ അവകാശവാദങ്ങൾ ഇല്ല ...
റിസോർട്ട് സ്പോൺസർഷിപ്പ് ഇല്ല...
പുതിയ കാറുകാരുടെ കരാർ സ്പാൺസറുകൾ ഇല്ല ...
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
തൻ്റെ പച്ച ഖാദി ഷർട്ടിലും, പട്ടാള പച്ച ഡ്രസ്സിലും പ്രകൃതി ജീവിതത്തെ അടയാളപ്പെടുത്തിയ ഒരു ലോക സഞ്ചാരത്തിൻ്റെ മനസ്സ് സൂക്ഷിക്കുന്ന ഇന്ത്യൻ യാത്രികൻ..
വലീയ സംസ്ക്കരിക്കപ്പെട്ട അച്ചടി ഭാഷയുടെ ഭാരം തൻ്റെ സംഭാഷണങ്ങളിൽ എച്ച് കെട്ടാത്ത പച്ചമനുഷ്യൻ.
തൻ്റെ യാത്രാ പദ്ധതികൾ വാഹനത്തിൻ്റെ മുന്നിൽ നിന്ന് വിശദീകരിക്കുമ്പോൾ ആ കണ്ണുകളിൽ കാണുന്ന വിശാലമായ ഇന്ത്യ നമുക്ക് അനുഭവഭേദ്യമാവുന്നു.
സാധാരണ പാക്കേജുകാർ കാണിച്ച് തരുന്ന സ്ഥിരം വഴികൾക്കൊപ്പം, പുതുവഴികളുടെ സൗന്ദര്യം വെട്ടിതെളിച്ച് അയാൾ കടന്ന് ചെല്ലുന്നത് സഹയാത്രികരുടെ മനസ്സിലേക്ക് ഒരു ഉറവയായാണ്.
കണ്ട കാഴ്ച്ചകളുടെ നിറം പിടിപ്പിച്ച കഥകളോ .. മസാല പുരട്ടിയ വാക്കുകളോ ഒന്നും അയാളുടെ ശരീരഭാഷയിലെവിടെയും ഇല്ല..
സാധാരണ സൈക്കിളിൽ ദേശാടനം നടത്തി റെക്കോഡുകൾ സ്വന്തമാക്കിയ സാധാരണക്കാരിൽ അസാധാരണത്വം ലയിപ്പിച്ച മനുഷ്യൻ.
മഞ്ഞും, മഴയും, കാറ്റും, കുന്നും, കയറ്റവും ഇറക്കവും ഉള്ള യാത്രകള നീണ്ട കാൽവെപ്പുകൾ കൊണ്ട് മുറിച്ച് കടന്ന, ലഡാക്കിലെ ആരും കണ്ടെത്താത വഴികളിൽ പാദമുദ്രങ്ങൾ വീഴ്ത്തി അപടങ്ങളെ തൃണവൽഗണിച്ച് ജീവിതം ആർഭാടമല്ല ..
യാത്രകളെ ജീവിതമാക്കിയ മനുഷ്യൻ.
ഒരോ സൈക്കിൾ ഭാരത പര്യടനത്തിലും നിലത്ത് വീണ 1000 വിയർപ്പുകൾ പറഞ്ഞ കഥകളാണ്
ആ മനുഷ്യൻ ..
മനുഷ്യൻ എന്ന പദം എത്രമാത്രം സുന്ദരമാണ് എന്നത്, യാത്ര പോവുമ്പോൾ നിങ്ങൾ (ബൈജു)ഉണ്ടാക്കുന്ന വൈബിലൂടെ തിരിച്ചറിഞ്ഞവരാണ് നമ്മൾ... (ചില യാത്രയിൽ താങ്കൾക്കൊപ്പം ചേർന്നവർ.)
"എന്നാൽ നമുക്ക് തെറിക്കാം അല്ലേ മാഷെ " എന്ന് പറഞ്ഞ് ഓരോ വഴിയെക്കുറിച്ചും, അത് വഴി എത്താവുന്ന ഇടങ്ങളെക്കുറിച്ചും, കിലോമീറ്ററുകളെക്കുറിച്ചും, അത് വഴി എത്താവുന്ന ഹൈവേകളക്കുറിച്ചും, മനുഷ്യജീവിതത്തെപ്പറ്റിയും വാചാലനാവുന്ന കൂടെ യാത്ര ചെയ്യുന്നവർക്ക് കൂട്ടുകാരനാവുന്ന, മകനാവുന്ന, ഡാൻസ് ചെയ്യുന്ന, പ്രകൃതി പാഠം പറയുന്ന, ദാർശനീകനാവുന്ന, പ്രകൃതി ക്ലാസുകൾക്ക് നിദാനമാവുന്ന അറിവുകൾ പുഴകളെ പറ്റിയും, മലകളെപ്പറ്റിയും, കാടിനെപ്പറ്റിയും പറയുന്ന അത്ഭുത മനുഷ്യൻ.
ഇതൊരു തള്ളി മറിക്കലല്ല ..
അറിയാൻ കൂടെ യാത്ര ചെയ്യൂ..
കേവല പരിസ്ഥിതിവാദത്തെ എന്നോപറിച്ചെറിഞ്ഞ, കീഴറയെന്ന, കണ്ണപുരത്തിൻ്റെ ഉൾഗ്രാമത്തിലെ കണ്ടലുകൾക്കിടയിലെ ഞണ്ടുകളെ പറ്റി പറയാനും, തെയ്യങ്ങളെ പറ്റി പറയാനും, അതേ സമയത്ത് അങ്ങകലെ അസാമിലെ ബ്രഹ്മപുത്രയുടെ വൈവിധ്യം പറയാനും, ഇങ്ങ് രാജസ്ഥാനിലെ മണലാരണ്യങ്ങളുടെ വശ്യതയെ വിശദമാക്കാനും, ആം ബോളിയിലെ മഞ്ഞിനെ പ്രണയിക്കാനും, കഴിവുള്ള ആയിരം നാവുള്ള
കുഞ്ഞ് മനുഷ്യൻ ... അനേകം ആയിരം യാത്രകളെ ഇനിയും സ്വപ്നം കണ്ടുറങ്ങുന്ന, സ്വന്തം പ്രയാസങ്ങളെ ചിരിച്ച് നേരിടുന്ന
മറ്റൊരു
പഥികൻ ..
പാന്ഥൻ
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
പാന്ഥർ
പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരും പോലെ എന്നാണ് കവിവാക്യം...
ഓരോ യാത്രികനും പഥികനാണ് ..
ഒരിടത്തും ഇരിപ്പുറപ്പിക്കാത്ത പ്രകൃതം..
നീശ്ച്ചയമായും
ഇയാൾ ഒരു സഞ്ചരിക്കുന്ന
ഇതിഹാസമാണ്..
കാലമിനിയും വരും..
വിഷു വരും..
വർഷം വരും..
ഒരോ തളിരിനും പൂവരും
കായ് വരും
അപ്പോൾ എന്തെന്നും എതെന്നും ആർക്കറിയാമെന്ന് പ്രിയ കവി കക്കാട് മാഷ് പറയുന്നിടത്ത്
ഒരു തിരുത്ത് മാത്രം..
ബൈജുവുണ്ട് ..
ബൈജു മറുണ്ട്..
കാലത്തെ മുറിച്ച് കടക്കാനും,
കാലാതിവർത്തിയായ സഞ്ചാരങ്ങളെ ചേർത്ത് കോർത്ത് വെച്ച്
ആഗുംബെയിയെ
നൂൽമഴ കാണിക്കാനും ..
ആം ബോളിയിലെ
മഞ്ഞ് നുകരാൻ കൈ ചൂണ്ടാനും ...
സക്ക്ളേശ് പുരത്തെ മഴ നനയിക്കാനും, അട്ടകളെ പറിച്ചെടുക്കാനും,
ജയ്സാൽമീരെ സന്ധ്യകൾക്കൊപ്പം നടക്കാനും,
മേഘാലയയിലെ,
ചിറാപുഞ്ചിയിലെ
തണുപ്പറിയാനും ...
മനാലിയിലെ മഞ്ഞിൽ അലിയാനും'.. കാശ്മീരിലെ
വസന്തം നുകരാനും....
പ്രകൃതിയിലേക്ക് ഊളയിടാനും ..
ഒപ്പം യാത്ര ചെയ്യുന്ന ഓരോരുത്തരുടെയും
ജീവിതത്തിൽ ഒരു കൈയ്യൊപ്പിടാനും
അയാൾ മടിക്കില്ല...
ഹൃദയം കൊണ്ടൊരു കൈയ്യൊപ്പ്
കൃഷ്ണകുമാർ.ഇ.പി.
കെ.കണ്ണപുരം.





