സ്വന്തം കിടപ്പാടം തിരിച്ചു പിടിക്കാൻ പോരാടുന്ന രണ്ടു വയോവൃദ്ധർക്കൊപ്പം നമുക്കും അണിചേരാം

കോട്ടയം ജില്ലയിൽ വാകതാനത്തു, കാടമുറിയിൽ സ്വന്തം കിടപ്പാടം തിരിച്ചു പിടിക്കാൻ രണ്ടു വയോവൃദ്ധർ സെപ്റ്റംബർ 2 മുതൽ കുടിൽ കെട്ടി താമസിച്ചു സമരത്ത...

കോട്ടയം ജില്ലയിൽ വാകതാനത്തു, കാടമുറിയിൽ സ്വന്തം കിടപ്പാടം തിരിച്ചു പിടിക്കാൻ രണ്ടു വയോവൃദ്ധർ സെപ്റ്റംബർ 2 മുതൽ കുടിൽ കെട്ടി താമസിച്ചു സമരത്തിൽ.

യൂട്യൂബ് ചാനലിൽ അംഗമാകൂ

കോട്ടയത്തു പല സ്ഥലങ്ങളിലായി കളരിയും ആയുർവേദ ചികിത്സയും നടത്തിപ്പൊന്ന വി.ഉണ്ണികൃഷ്ണൻ കാടമുറിയിൽ നമ്മൾ കുടുംബവീട് ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി എസ്. ബാബുജി യുമായി ചേർന്ന് കൂട്ടുസംരംഭമെന്ന നിലയിൽ ആഞ്ജനേയ ആയുർവേദ ഹോസ്പിറ്റൽ അരഭിക്കുന്നത് 2019 ജൂൺ 3 നാണ്. 3 വർഷത്തെ കരാറിൽ മാന്യമായ വ്യവസ്ഥകളോടെയാണ് കളരി അടക്കമുള്ള പദ്ധതിക്കു പരസ്പരം ധാരണയാകുന്നത്. വയോധികരായ, രോഗബാധിതരായ, സമാന മനസ്കരായ പൊതുപ്രവത്തകർക്ക് ഒന്നിച്ചുകഴിയാൻ ഒരിടമായാണ് പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ ബാബുജി 2018ൽ നമ്മൾ കുടുംബവീട് തുടങ്ങുന്നത്.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആഞ്ജനേയക്കു അവിടെ ഇടം നൽകുന്നത്.കരാർ കാലവധി 2022 ജൂൺ 2ന് 

അവസാനിക്കുന്നതിനാൽ വാടക വാർദ്ധി പ്പിക്കണമെന്നും കരാർ പുതുക്കണമെന്നും അല്ലെങ്കിൽ ഒഴിയണമെന്നും ആവശ്യപ്പെട്ടതു മുതലാണ് ഉണ്ണികൃഷ്ണന്റെ തനിനിറം പുറത്തു വരുന്നത് .പിന്നീട് തുടർച്ചയായ ക്രിമിനൽ ഗുണ്ടായിസമാണ് അവർ കാണിച്ചത്.


വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകൂ

2022 ജൂൺ 3 മുതൽ ഉണ്ണികൃഷ്ണനും സംഘത്തിനും ആ സ്ഥലത്തോ വീട്ടിലോ യാതൊരു അവകാശവുമില്ലാതായി.വക്കീൽ നോട്ടീസിനു അടക്കം മറുപടിയില്ലാതെ വന്നപ്പോൾ കേസ് കൊടുത്തു.എന്നാൽ അവർ ഇറങ്ങിപോയില്ല.

ജൂൺ 28ന് ജുഡീഷ്യൽ കമ്മീഷൻ തെളിവ്ടുപ്പിന് വന്നുപോയശേഷം ഒരാഴ്ച്ചക്കുള്ളിൽ ബാബുജിയും കുടുംബവും 4 വർഷമായി താമസിച്ചു പോന്ന കുടുംബവീട്ടിലെ 8,9 മുറികളുടെ വാതിൽ പൂട്ടുപൊളിച് അവിടെ അതിക്രമിച്ചു കയറി അവരുടെ മുഴുവൻ ജീവനോപാധികളും കവർച്ച ചെയ്യുകയും അവർ രണ്ടുപേരും അവിടെ താമസിച്ചിട്ടേയില്ല എന്നു വരുത്താൻ അവരുടെ വനിതാജീവനക്കാരെ അവിടെ കയറ്റി താമസിപ്പിക്കുകയും ചെയ്തു.

കുടുംബവീടും സ്ഥലവും അവർക്കു അവകാശപ്പെട്ടതാണെന്നു വരുത്താൻ ട്രസ്റ്റ്‌ സെക്രട്ടറി ബാബുജിയുടെ വ്യാജ ഒപ്പ്, സ്റ്റാമ്പ്‌ എന്നിവയിലൂടെ പൂർണമായും വ്യാജമായി നിർമിച്ച 5 വർഷത്തെ കരാറിന്റെ ഫോട്ടോകോപ്പി

പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.

അനധികൃതകയ്യേറ്റം, ഗൂഢാലോചന,വീട് കുത്തിതുറക്കൽ, കവർച്ച, തെളിവ് നശിപ്പിക്കൽ, വ്യാജഒപ്പിട്ടു കൃത്രിമമായി കരാർ ചമക്കൽ ഇങ്ങനെ ജാമ്യമില്ലാത്ത 8 വകുപ്പുകളുള്ള എഫ് ഐ ആറിൽ കോടതി ഉത്തരവിൻപ്രകാരം വാകത്താനം പോലീസ് ഉണ്ണികൃഷ്ണൻ, മകൻ ഹരികൃഷ്ണൻ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. രണ്ടു മാസത്തോളമായി  അവർ പോലീസിന്റെ മൂക്കിന് താഴെ വിലസുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല.


ക്രിമിനൽ ഗുണ്ടായിസത്തിലൂടെ 65 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയെയും 40 വർഷമായി കേരളത്തിൽ പൊതുരംഗത്തും പരിസ്ഥിതി പ്രവർത്തനങ്ങളിലും മുഴുകിക്കഴിയുന്ന വായോധികനായ അവരുടെ ഭർത്താവിനെയും സ്വന്തം കിടപ്പാടത്തുനിന്ന് ചവിട്ടിപ്പുറത്താക്കിയ ഉണ്ണികൃഷ്ണനും ഗുണ്ടാസംഘത്തിനും എതിരെ ഒരു നടപടിക്കും ഇതുവരെ നമ്മുടെ കേരളാപോലീസ് തയ്യാറായില്ല.

കളരിയുടെയും വൈദ്യത്തിന്റെയും സുഖങ്ങളറിഞ്ഞ ആ വകുപ്പിൽപ്പെട്ട പല ഉന്നതരുടെയും മറ്റു പലരുടെയും അവിഹിത ഇടപെടലും രാഷ്ട്രീയ സ്വാധീനവുമാണ് ഇതിനു കാരണം.സ്വന്തക്കാരെ, അവരെത്ര ക്രിമിനലുകളായാലും അവരെ ഒരിക്കലും കൈവിടില്ല നമ്മുടെ പോലീസ്.

 അതുകൊണ്ടാണ് ബാബുജിയെന്ന പൊതുപ്രവർത്തകന്റെ അതിജീവിതപ്രശ്നം കാടമുറിയിലെ മുഴുവൻ അയൽവാസികളും കേരളമാകെയുള്ള മനുഷ്യ സ്നേഹികളും ഏറ്റെടുത്തു ഒന്നിച്ചുനിന്നപ്പോൾ നിവൃത്തിയില്ലാതെ പോലീസ് മുൻ‌കൂർ ജാമ്യത്തിന് അവരെ ഉപദേശിച്ചത്! അറസ്റ്റിൽ നിന്ന് അവരെ രക്ഷിക്കുകയായിരുന്നു പോലീസിന്റെ തന്ത്രം.അത് ഫലിച്ചു. ഓഗസ്റ്റ് 6 ന് കോടതിയിലെത്തിയ ജാമ്യപേക്ഷ 11ദിവസത്തിന് ശേഷം അവർക്കനുകൂലമായി ഉത്തരവായി.

ബാബുജിയും കുടുംബവും ഡി ജി പി വരെയുള്ള പോലീസ് കേന്ദ്രങ്ങളിലും ആർ ഡി ഓ, കളക്ടർ എന്നീ അധികാര കേന്ദ്രങ്ങളിലും കയറി ഇറങ്ങി

. മുഖ്യ മന്ത്രിക്കു വരെ പരാതി അയച്ചു. ഒരു പരിഹാരവുമായില്ല.

ഏറ്റവും മാന്യന്മാരെന്ന്‌ പുറംലോകം കരുതുന്ന ഇവരുടെ ചതിയും വഞ്ചനയും മൂലം തെരുവിലായ 

രണ്ടു വന്ദ്യ വയോധികരുടെ ജീവിത ദുഃഖവും മനക്ലേശവും നാമറിയണം.

ഇന്ന് ബാബുജിക്കും കുടുംബത്തിനുമാണ് ഇത് ഉണ്ടായാതെങ്കിൽ നാളെ മറ്റാർക്കുമാകാമെന്നു ഐക്യദാർഢ്യസമിതി തിരിച്ചറിയുന്നു.


ഫേസ്ബുക് പേജിൽ അംഗമാകൂ

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന ചെയർമാനും പത്നിയും സ്വന്തം കിടപ്പാടത്തിൽ നിന്നും പുറത്തായിട്ട് രണ്ടു മൂന്ന് മാസങ്ങളായി  ഇപ്പോൾ 6 ദിവസമായി ഗാന്ധിയൻ മാർഗ്ഗത്തിൽ സഹന സമരത്തിലാണ്   തിരുവോണനാളിൽ കേരളാ പോലീസിന്റെയും ഭരണകൂടത്തിന്റെയും തെറ്റായ രീതിക്കെതിരെയും മാഫിയാ കൂട്ടുകെട്ടിനെതിരെയും നിരാഹാര സമരം തുടങ്ങുന്നു   അദ്ദേഹത്തിന് പിന്തുണ പ്രക്യാപിച്ചും നീതി നിശേധത്തിനെതിരായും അഡ്വ. പി എ പൗരൻ സാറും  സഹപ്രവർത്തകരും നിരാഹാരം അനുശ്ടിക്കുന്നു

      കോട്ടയം വാകത്താനം കാടമുറിയിൽ 8/9/ 22 ന്  10 am മുതൽ  മഹനീയ സാന്നിധ്യം കൊണ്ടു സഹകരിക്കുക വിജയിപിക്കുക.   നീതിക്ക് കാവലാളാവുക

Related

Environment activism 5905742778776920220

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -