ബാൽതാൽ : അമർനാഥിലേക്കുള്ള പ്രവേശന കവാടം

 ഇത് ബാൽതാൽ . മലകളാൽ ചുറ്റപ്പെട്ട മനോഹരമായ കാശ്മീരിയൻ താഴ്വര .......


          സോനാ മാർഗിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്താണ് ഇവിടെയെത്തുക, അമർനാഥിലേക്കുള്ള യാത്രയുടെ തുടക്കം ഇവിടെ നിന്നാണ്.....  അമർനാഥ് യാത്രക്ക് അനുവദിക്കുന്ന ഒന്നോ രണ്ടോ മാസം ഒഴിച്ച് ബാക്കിയെല്ലാ മാസങ്ങളിലും എല്ലാവരുടെയും യാത്ര ഇവിടെ  അവസാനിക്കുന്നു ......


                           അമർനാഥ് ഗുഹാ ക്ഷേത്രത്തിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴി അയിട്ടും എന്തുകൊണ്ടാണ് അധികമാരും ബാൽതാൽ വഴിയുള്ള യാത്ര തെരഞ്ഞെടുക്കാത്തത് എന്ന ചോദ്യത്തിന് ,ആയൊരു യാത്രയ്ക്ക് തീർത്ഥാടകരുടെ ജീവനോളം വിലയുണ്ട് എന്നതാണ് ഉത്തരം.


                  ബാൽതാലിൽ നിന്ന് ഡൊമൈൽ, ബരാരി വഴി പന്ത്രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ അമർനാഥിന് താഴെയുള്ള സംഗം താഴ്വരയിലെത്താം. അമർനാഥിലേക്കുള്ള രണ്ടാമത്തെ വഴിയായ പഹൽഗാമിലെ ചന്ദൻ വാരി വഴിയുള്ള യാത്രയും സംഗം താഴ്വരയിൽ ചെന്നു മുട്ടുന്നു. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമാണ് അമർനാഥ് ഗുഹയിലേക്കുള്ളൂ അതായത് ബാൽതാലിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരം ..... എന്നാൽ സംഗം താഴ്വര വരെയുള്ള 12 കിലോമീറ്റർ യാത്ര അതി ദുഷ്കരമാണ്. ഇന്നിതു വരെ നിരവധിയാളുകൾ മരണപ്പെട്ട തീർത്ഥാടന പാത കൂടിയാണിത്. ചെങ്കുത്തായ ചരിവുകളും , മോശം കാലാവസ്ഥയും, മഞ്ഞുവീഴ്ചയും , മലയിടിച്ചിലും പലപ്പോഴും  പരിക്ഷീക്കുന്നതിനു പുറമെ ഏത് നിമിഷവും തങ്ങൾക്ക് നേരെ ചൂണ്ടപ്പെടാവുന്ന തോക്കുകളെയും പേടിച്ചു വേണം തീർത്ഥാടകർ യാത്ര ചെയ്യാൻ. എങ്കിലും നിരവധിയാളുകൾ അവിടേക്ക് നിരവധി പ്രയാസങ്ങളും സഹിച്ചു കൊണ്ട് പോയി കൊണ്ടിരിക്കുന്നു ......


               ബാൽതാൽ ബേസ് ക്യാമ്പിൽ നിന്ന് അമർനാഥ് യാത്ര കഴിഞ്ഞ് തിരിച്ചെത്താൻ പരമാവധി രണ്ടു ദിവസം തന്നെ ധാരാളമാണ്. എന്നാൽ മറ്റൊരു വഴിയായ പഹൽഗാമിലെ ചന്ദൻ വാരിയിൽ നിന്ന് പിസു ടോപ് , ശേഷ്നാഗ്, പഞ്ച തരണി, സംഗം വഴി അമർനാഥിലേക്കെത്തുന്ന യാത്രയ്ക്ക് നാലോ , അഞ്ചോ ദിവസം വേണം. 


പ്രായമായവർക്കും , പോണികളുടെ സഹായം ആവശ്യമുള്ളവർക്കും , രാത്രിയാടെ ശേഷനാഗിലും മറ്റും തങ്ങിയ ശേഷം അമർനാഥിലെത്താം. ഏകദേശം 45 കിലോമീറ്ററോളം പിന്നിട്ടുകൊണ്ട്...... 


                    അമർനാഥ് ഗുഹാ ക്ഷേത്രം മനുഷ്യ നിർമിതമല്ല. പൂർണമായും പ്രകൃതി നിർമിച്ചതാണിത്. ഏകദേശം 3888 മീറ്റർ ഉയരത്തിലുള്ള ഭൂമിയിൽ  , 150 അടി ഉയരവും, 90 അടി വീതിയുമുള്ള ഒരു ഗുഹയ്ക്കുള്ളിൽ , ഇറ്റിറ്റു വീഴുന്ന വെള്ള തുള്ളികൾ ഉറഞ്ഞ് ഉണ്ടാകുന്ന 12 അടിയോളം ഉയരമുള്ള മഞ്ഞു കൊണ്ടുള്ള ശിവലിംഗമാണിത്. വർഷത്തിൽ മുക്കാൽ മാസവും മഞ്ഞുമൂടിക്കിടക്കുന്ന ഇവിടം , ഒന്നോ, രണ്ടോ മാസം മിക്കവാറും ജൂലൈ, ആഗസ്ത് മാസങ്ങളിലെ തീർത്ഥാടകർക്കായി തുറന്നു കൊടുക്കാറുള്ളൂ.

           

Ⓒ Vivek poyil



Related

Travelogue 8403268767991270646

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -